ഇത് കോൺഗ്രസിൻെറ ധിക്കാരം; ദിഗ് വിജയ് സിങ്ങിനെ വിമർശിച്ച് മോദി
text_fieldsഭോപാൽ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരുന്ന കോൺഗ്രസിൻെറ മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്ങിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിൻെറ ധിക്കാരമാണ് ഇ തിലൂടെ ദൃശ്യമാവുന്നതെന്ന് മോദി പറഞ്ഞു.
ഞാൻ വോട്ട് ചെയ്യാനായി അഹമ്മദാബാദിലേക്ക് പോയിരുന്നു. രാഷ്ട് രപതിയും ഉപരാഷ്ട്രപതിയും വിദൂര സ്ഥലത്തായിട്ട് പോലും പോയി വോട്ട് ചെയ്തു. എന്നാൽ ‘ദിഗ്ഗി രാജ’ ജനാധിപത്യത ്തിൽ വിശ്വസിക്കുന്നില്ല. അദ്ദേഹം സ്വന്തം കാര്യത്തെ കുറിച്ചും ഭോപ്പാലിലെ സീറ്റിനെ കുറിച്ചും മാത്രമാണ് ചിന്തിക്കുന്നത്.
റായ്ഘട്ടിൽ പോയി വോട്ട് രേഖപ്പെടുത്തുന്നതിന് എന്തിനാണ് അദ്ദേഹം ഭയപ്പെടുന്നത്. ഇത് തെറ്റാണ് കന്നി വോട്ടർമാർക്ക് ഒരു മോശം ഉദാഹരണമാണ് ഇതിലൂടെ ദിഗ്വിജയ് സിങ് നൽകുന്നതെന്നും മോദി കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ റത്ലാമിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
മധ്യപ്രദേശിലെ ഭോപാലിൽ നിന്നാണ് ദിഗ് വിജയ് സിങ് മത്സരിക്കുന്നത്. ബി.ജെ.പിയുടെ സ്വാധി പ്രജ്ഞാ സിങ് താക്കൂറാണ് എതിർസ്ഥാനാർഥി. എന്നാൽ ഭോപാലിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള റായ്ഘട്ടിലാണ് ദിഗ് വിജയ് സിങ്ങിന് വോട്ടുള്ളത്. തെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിെല വിവിധ പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കുന്ന തിരക്കിലായതിനാൽ സിങ്ങിന് രാജ്ഗഡിലെത്തി വോട്ട് രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല. അതിൽ വിഷമമുണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു.
1984ലെ സിഖ് കലാപത്തെ കുറിച്ചുള്ള കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശത്തെയും മോദി വിമർശിച്ചു. രാജ്യത്തിൻെറ യുദ്ധക്കപ്പൽ കോൺഗ്രസിലെ ഒരു കുടുംബം വിനോദയാത്രക്ക് ഉപയോഗിക്കുന്നു. അതിനെ കുറിച്ച് ചോദ്യമുയരുേമ്പാൾ സംഭവിക്കാനുള്ളത് സംഭവിച്ചു എന്ന മറുപടിയാണ് പറയുന്നത്. -മോദി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.