പരമാവധി സ്വകാര്യവത്ക്കരിക്കുക, അതാണ് മോദിയുടെ ലക്ഷ്യം - രാഹുൽ ഗാന്ധി
text_fieldsന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് തൽക്കാലം നിർത്തിവെക്കുമെന്ന വാർത്തയെക്കുറിച്ചാണ് രാഹുലിന്‍റെ ട്വീറ്റ്.
മിനിമം ഗവൺമെന്‍റ്, മാക്സിമം സ്വകാര്യവത്ക്കരണം ഇതാണ് സർക്കാറിന്‍റെ ചിന്തയെന്നും രാഹുൽ പറഞ്ഞു. കോവിഡിന്‍റെ മറവിൽ സർക്കാർ ഓഫിസുകളിലെ സ്ഥിര നിയമനം ഒഴിവാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ പരമാവധി സ്വകാര്യവത്ക്കരണം നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.
ബി.ജെ.പി സര്‍ക്കാരിന്‍റെ ലക്ഷ്യം യുവജനങ്ങളുടെ ഭാവി കവര്‍ന്നെടുത്ത് ബി.ജെ.പി സര്‍ക്കാരിന്‍റഎ സുഹൃത്തുക്കളെ മുന്നോട്ടുകൊണ്ടുവരിക മാത്രമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
मोदी सरकार की सोच -
— Rahul Gandhi (@RahulGandhi) September 5, 2020
'Minimum Govt Maximum Privatisation'
कोविड तो बस बहाना है,
सरकारी दफ़्तरों को स्थायी 'स्टाफ़-मुक्त' बनाना है,
युवा का भविष्य चुराना है,
'मित्रों' को आगे बढ़ाना है।#SpeakUp pic.twitter.com/Lu8BKjJ7bg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.