പ്രധാനമന്ത്രി ഇന്ന് വൈകീട്ട് ആറിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാൽ ഏതു വിഷയത്തിലാണ് അദ്ദേഹം സംസാരിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.
आज शाम 6 बजे राष्ट्र के नाम संदेश दूंगा। आप जरूर जुड़ें।
— Narendra Modi (@narendramodi) October 20, 2020
Will be sharing a message with my fellow citizens at 6 PM this evening.
കോവിഡ് സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതം കുറക്കുന്നതിന് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൊണ്ടുളള തുറന്നിടല്‍ അഞ്ചാംഘട്ടം പൂര്‍ത്തിയാനിരിക്കെയാണ് മോദി ജനങ്ങളുമായി സംവദിക്കുന്നത്.
നിലവില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. രണ്ടുമാസത്തിനിടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50000ല്‍ താഴെ എത്തി. ഈ പശ്ചാത്തലത്തില്‍ സമ്പദ് വ്യവസ്ഥയെ പഴയതുപോലെ വീണ്ടെടുക്കാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ശൈത്യകാലത്ത് രോഗവ്യാപനം ഉയരാമെന്ന വിദഗ്ധ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കുളള സാധ്യതയും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.