Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ഇടവേളക്ക്​...

കോവിഡ്​ ഇടവേളക്ക്​ ശേഷം മോദിയുടെ വിദേശയാത്രകൾക്ക്​ വീണ്ടും തുടക്കമാകുന്നു; ആദ്യ രാജ്യം ബംഗ്ലാദേശ്​

text_fields
bookmark_border
narendra modi
cancel
camera_alt

നരേന്ദ്ര മോദി

ന്യൂഡൽഹി: കോവിഡ്​ മഹാമാരിക്ക്​ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശ സന്ദർശനങ്ങൾക്ക്​ തുടക്കമിടുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ്​ ഹസീനയുടെ ക്ഷണം സ്വീകരിച്ച് മോദി ഈ മാസം 26, 27 തിയതികളില്‍ അയൽരാജ്യം സന്ദര്‍ശിക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ശൈഖ്​ ഹസീനയുടെ പിതാവും ബംഗ്ലാദേശ്​ രാഷ്​ട്രപിതാവുമായ ശൈഖ്​ മുജീബുര്‍ റഹ്മാന്‍റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച പരിപാടികളിൽ മോദി പ​ങ്കെടുക്കും.

മാർച്ച്​ 26ന്​ ബംഗ്ലാദേശ്​ ദേശീയ ദിനാഘോഷ പരിപാടിയിലെ മുഖ്യാതിഥി മോദിയായിരിക്കും. 2015 ലാണ് അദ്ദേഹം അവസാനമായി ബംഗ്ലാദേശ് സന്ദര്‍ശിച്ചത്.

ശൈഖ്​ ഹസീനയുമായി ഉഭയകക്ഷി വിഷയങ്ങളിൽ ചർച്ച നടത്തുന്ന മോദി പ്രസിഡന്‍റ്​ മുഹമ്മദ്​ അബ്​ദുൽ ഹമീദുമായും വിദേശകാര്യമന്ത്രി എ.കെ. അബ്​ദുൽ മുഅ്​മിനുമായും കൂടിക്കാഴ്ച നടത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshCovid 19
News Summary - PM Narendra Modi to visit Bangladesh first overseas visit since the COVID-19
Next Story