ബിഹാർ: തെരഞ്ഞെടുപ്പ് കമീഷൻ എൻ.ഡി.എക്ക് അനുകൂലമായി ഇടപെട്ടു -തേജസ്വി യാദവ്
text_fieldsന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമീഷൻ എൻ.ഡി.എക്ക് അനുകൂലമായാണ് പ്രവർത്തിച്ചതെന്ന് ആർ.ജെ.ഡി അധ്യക്ഷൻ തേജസ്വി യാദവ്. ഇതാദ്യമായല്ല തെരഞ്ഞെടുപ്പ് കമീഷൻ എൻ.ഡി.എക്ക് അനുകൂലമായി പ്രവർത്തിക്കുന്നത്. 2015ൽ മഹാസഖ്യം ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും തെരഞ്ഞെടുപ്പ് കമീഷൻ പക്ഷപാതിത്വത്തോടെയാണ് ഇടപ്പെട്ടതെന്നും തേജസ്വി യാദവ് പറഞ്ഞു. മഹാസഖ്യത്തിന് വോട്ട് ചെയ്ത വോട്ടർമാർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
നിതീഷിെൻറ പഴയ പ്രതാപം നഷ്ടമായി. നിതീഷ് കുമാർ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. മുഖ്യമന്ത്രി കസേരയിൽ ഇരിക്കുക നിതീഷായിരിക്കും. എന്നാൽ ജനഹൃദയങ്ങളിൽ മഹാസഖ്യത്തിനായിരിക്കും സ്ഥാനമെന്നും നിതീഷ് പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ 75 സീറ്റുകളോടെ തേജസ്വി യാദവിെൻറ ആർ.ജെ.ഡിയാണ് ഏറ്റവും വലിയ പാർട്ടിയായത്. നിതീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള ജെ.ഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.