ആഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും -മോദി
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് ഒരു ദിവസം മുമ്പ്, ആഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഭജനത്തിെൻറ വേദന മറക്കാൻ സാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രഖ്യാപനം.
'വിഭജനത്തിെൻറ വേദന ഒരിക്കലും മറക്കാൻ കഴിയില്ല. വെറുപ്പും അക്രമവും മൂലം ലക്ഷകണക്കിന് സഹോദരി -സഹോദരൻമാർക്ക് പാലായനം ചെയ്യേണ്ടിവരികയും നിരവധിപേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണക്കായി ആഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും' -മോദി ട്വീറ്റ് ചെയ്തു.
സാമൂഹിക വിഭജനങ്ങളെ അകറ്റിനിർത്താനും ഐക്യ മനോഭാവം ശക്തിപ്പെടുത്താനും ഈ ദിവസം ഓർമപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'സാമൂഹിക വിഭജനത്തിെൻറയും വൈര്യത്തിെൻറയും വിഷം ഇല്ലാതാക്കുന്നതിനും സാമൂഹിക ഐക്യം, മാനുഷിക ശാക്തീകരണം തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനും ഈ വിഭജന ഭീതിയുടെ അനുസ്മരണ ദിനം ഓർമിപ്പിക്കും' -മോദി മറ്റൊരു ട്വീറ്റിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.