Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാമറക്കുമുന്നിലെ...

കാമറക്കുമുന്നിലെ മുതലക്കണ്ണീരല്ല; കോവിഡിനെതിരെ ഉറച്ച നടപടികളാണ്​ വേണ്ടത്​ -യശ്വന്ത്​ സിൻഹ

text_fields
bookmark_border
Narendra Modi-Yashwant Sinha
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി കാമറക്കുമുന്നിൽ ഒഴുക്കുന്ന മുതലക്കണ്ണീരല്ല; കോവിഡിനെതിരെ ഉറച്ച നടപടികളാണ്​ രാജ്യത്തെ ജനങ്ങൾക്കുവേണ്ടതെന്ന്​ മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത്​ സിന്‍ഹ. ദിനംപ്രതിയുള്ള പ്രധാനമന്ത്രിയുടെ 'അഭിനയം' കണ്ട്​ രാജ്യത്തെ ജനത തളർന്നിരിക്കുകയാണെന്നും സിൻഹ ട്വിറ്ററിൽ കുറിച്ചു.

'ഒാരോ ദിവസവുമുള്ള പ്രധാനമന്ത്രിയുടെ 'അഭിനയം' കണ്ട്​ ഞങ്ങൾ തളർന്നിരിക്കുന്നു. രാജ്യത്തെ മുഖ്യമന്ത്രിമാരുമായി കൈകോർത്തുകൊണ്ട്​ കോവിഡിനെതിരെ ഉറച്ച നടപടികളാണ്​ ഇന്ന്​ ആവശ്യമായിട്ടുള്ളത്​. അല്ലാതെ, കാമറക്കുമുന്നിൽ മുതലക്കണ്ണീർ പൊഴിക്കുന്നതല്ല' -സിൻഹയുടെ ട്വീറ്റ്​ ഇതായിരുന്നു.


വെള്ളിയാഴ്​ച സ്വന്തം മണ്ഡലമായ വാരാണസി​യിലെ ആരോഗ്യ പ്രവർത്തകരുമായി മോദി നടത്തിയ കൂടിക്കാഴ്​ചക്കിടെയാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരെയോർത്ത്​ പ്രധാനമന്ത്രി ​ന​രേന്ദ്രമോദി വിങ്ങിപ്പൊട്ടിയത്​. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്ക്​ നന്ദി പറയുന്നതിനിടെ വിങ്ങിപ്പൊട്ടുകയും കണ്ണീരണിയുകയുമായിരുന്നു.

എന്നാൽ, കോവിഡ്​ മൂലം ജീവൻ നഷ്​ടമായവരെ ഒാർത്തുള്ള മോദിയുടെ കണ്ണീർ മുതലക്കണ്ണീ​രെന്നായിരുന്നു നെറ്റിസൺസി​െൻറ പ്രതികരണം. രാജ്യത്ത്​ കോവിഡ്​ പിടിമുറുക്ക​ു​േമ്പാഴും പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ സെൻട്രൽ വിസ്​ത ഉൾപ്പെടെയുള്ളവ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണം ഉയർന്നു. പല പ്രമുഖരും മോദിയുടേത്​ 'അഭിനയം' ആണെന്ന്​​ സമുഹമാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Yashwant Sinha
News Summary - PM Shedding Crocodile Tears In Front Of Cameras -Yashwant Sinha
Next Story