2014 വരെയും ഇന്ത്യയിൽ ഉണ്ടായത് വികസനങ്ങൾ തന്നെ- മോദിക്ക് മറുപടിയുമായി ചിദംബരം
text_fieldsന്യൂഡൽഹി: 2014വരെ ഇന്ത്യയിൽ സംഭവിച്ചത് വികസനങ്ങളും അതിലേക്കുള്ള മുന്നൊരുക്കങ്ങളുമായിരുന്നെന്നും ഇപ്പോൾ നടക്കുന്നത് അവയുടെ തുടർച്ച മാത്രമാണെന്നും കോൺഗ്രസ് നേതാവ് പി.ചിദംബരം. എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന്‍റെ അടക്കം ഗ്രാമങ്ങളിൽ വൈദ്യുതി സൗകര്യം എത്തിച്ചത് ബി.ജെ.പി വലിയ വാർത്തയാക്കിയിരുന്നു. ജി 7 ഉച്ചകോടിയുടെ ഭാഗമായി ജർമനിയിലെ ഇന്ത്യൻ ജനതയോട് സംസാരിച്ചതും ബി.ജെ.പി സർക്കാരിന്‍റെ നേട്ടങ്ങളെ കുറിച്ചായിരുന്നു. ഈ സാഹചര്യത്തിലാണ് ചിദംബരം പ്രതികരിച്ചത്.
സൗകര്യങ്ങൾ എത്താനും വികസനങ്ങൾ കൊണ്ടുവരാനുമുള്ള സ്ഥലങ്ങൾ ഇന്ത്യയിലിനിയുമുണ്ട്. അതിൽ ലജ്ജിക്കേണ്ട കാര്യമില്ല. സ്വാതന്ത്ര്യം കിട്ടിയത് മുതൽ വികസനങ്ങളുടെ ഓരോ ചുവടുമാണ് രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി ഇത് അംഗീകരിക്കേണ്ടതായിരുന്നു. അല്ലാതെ ബി.ജെ.പി വന്നതിന് ശേഷം മാത്രമല്ല രാജ്യം നേട്ടങ്ങൾ കാണുന്നത്. ഇന്ന് നടക്കുന്നതൊക്കെ മുമ്പ് ചെയ്തതിന്‍റെ തുടർച്ചകൾ മാത്രമാണ്- ചിദംബരം പറഞ്ഞു.
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജർമനിയിലാണ്. അവിടെ മുണിക്കിൽ വെച്ച് ഇന്ത്യൻ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനാധിപത്യം വളരെ നന്നായി നിർവഹിക്കുന്നു എന്ന് മോദി പറഞ്ഞു. "ഇന്ന് ഇന്ത്യയിൽ വൈദ്യുതിയും ശൗചാലയ സൗകര്യങ്ങളും വർധിച്ചിട്ടുണ്ട്. 99 ശതമാനം ഗ്രാമങ്ങളിലും പാചകവാതകം എത്തിച്ചു. കഴിഞ്ഞ രണ്ട് വർഷമായി 80 കോടി ആളുകൾക്ക് സൗജന്യ റേഷനും നൽകുന്നു," മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.