ചില വിഷയങ്ങൾ മാത്രം കാണുന്നു; മനുഷ്യാവകാശങ്ങളിൽ 'സെലക്ടീവ്' ആവരുതെന്ന് നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: മനുഷ്യാവകാശ വിഷയങ്ങളിൽ ദുരുദേശ്യത്തോടെ ചിലതിൽ മാത്രം പ്രതികരിക്കുന്നത് രാജ്യത്തിന് മോശം പ്രതിച്ഛായ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യാവകാശ പ്രശ്നങ്ങളെ ചിലർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുണ്ടെന്നും നരേന്ദ്ര മോദി വിമർശിച്ചു. കർഷകരെ വാഹനം കയറ്റിക്കൊന്ന ലഖിംപൂർ ഖേരി സംഭവം ഏറ്റെടുത്ത് സർക്കാറിനെതിരെ കോൺഗ്രസ് നിരന്തര വിമർശനം ഉന്നയിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ ഒളിയമ്പ്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ സ്ഥാപകദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
The Mantra of 'Sabka Saath, Sabka Vikas, Sabka Vishwas, Sabka Prayas' guarantees human rights to every person. pic.twitter.com/PWh22ubRAl
— Narendra Modi (@narendramodi) October 12, 2021
''ചിലർ ചില പ്രശ്നങ്ങളിൽ മനുഷ്യാവകാശ ധ്വംസനംനടന്നതായി കാണുന്നു, എന്നാൽ മറ്റു ചില സംഭവങ്ങൾ കണ്ടതായി ഭാവിക്കുന്നില്ല. രാഷ്ട്രീയ കാഴ്ചപ്പാടോടെയാണ് അവർ മനുഷ്യാവകാശത്തെ കാണുന്നത്. ചിലതിൽ മാത്രം പ്രതികരിക്കുന്ന ഈ രീതി ജനാധിപത്യത്തിന് വെല്ലുവിളിയാണ്''- മോദി പറഞ്ഞു.
PM Says Some People's "Selective" Approach To Human Rights Is Harmful
— NDTV (@ndtv) October 12, 2021
NDTV's Arvind Gunasekar reports
Read more: https://t.co/EeHQVTwaUu pic.twitter.com/4CF7omBiSt
കേന്ദ്ര സർക്കാരിന്‍റെ 'സബ്കാ സാത്, സബ്കാ വികാസ്' കാമ്പയിൻ മനുഷ്യാവകാശം കാത്തു സൂക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.