മൂന്നുമണിക്കൂർ ഉറങ്ങുന്ന മോദി അഴിമതിയെ കുറിച്ച് സംവദിക്കണം -രാഹുൽ
text_fieldsഭോപാല്‍: ദിവസം മൂന്നു മണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയെ അഴിമതി സംബന്ധി ച്ച സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധി. ഉറക്കം പോലുമില്ലാതെ കഠിനാധ്വാനം ചെയ്യു ന്നുെവന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി രാജ്യത്തെ അഴിമതി, നോട്ടുനിരോധനം, ജി.എസ്.ടി. കര്‍ഷകരുടെ പ്രശ്‌നങ്ങള ്‍ തുടങ്ങിയ വിഷയങ്ങളിൽ തന്നോടു സംവാദിക്കൂ എന്നായിരുന്നു രാഹുലിെൻറ വെല്ലുവിളി.
സ്നേഹം കൊണ്ട് നി റഞ്ഞ രാജ്യമായിരുന്നു ഇത്. എന്നാൽ രാജ്യത്ത് അദ്ദേഹം വെറുപ്പ് നിറച്ചു. പൊതുപരിപാടികൾക്കിടെ അദ്ദേഹത്തെ കാണു േമ്പാൾ വളരെ സ്നേഹത്തോടെയാണ് പെരുമാറാറുള്ളത്. എന്നാൽ അദ്ദേഹം മറുപടി നൽകാറില്ല. വളരെ ബഹുമാനത്തോടെ സംസാ രിക്കുേമ്പാഴും അദ്ദേഹം തന്നോടൊന്നും പറയാറില്ല. മോദിക്ക് തന്നോട് വ്യക്തിപരമായ വെറുപ്പാണ്. ഇങ്ങനെ ജനങ്ങൾ പറയുന്നതെന്തെന്ന് കേള്‍ക്കാതെ ഭരിച്ചാൽ രാജ്യത്തെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാകില്ല. മോദിയുടെ ആശയവിനിമയ വൈദഗ്ധ്യവുമായി ആരും ചേർന്നുപോകില്ലെന്നും രാഹുല്‍ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
നരേന്ദ്രമോദിയെ ആര്‍ക്കും തോല്‍പ്പിക്കാനാകില്ലെന്നാണ് അഞ്ചുവര്‍ഷം മുമ്പ് ചിലര്‍ പറഞ്ഞിരുന്നത്. പക്ഷേ, ഞങ്ങള്‍ പിന്‍വാങ്ങിയില്ല. പാര്‍ലമെൻറിലും പുറത്തും ഞങ്ങള്‍ പോരാട്ടം തുടര്‍ന്നു. ഇപ്പോള്‍ അദ്ദേഹം ഭയന്നിരിക്കുകയാണ്. നരേന്ദ്രമോദി വിജയിക്കുമെന്ന് ഇപ്പോള്‍ ആരും പറയുന്നില്ല- രാഹുൽ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടനക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെയാണ് തങ്ങൾ പോരാടുന്നത്. ആർ.ബി.ഐയുടെ ഇൻറലിജൻസ് മുന്നറിയിപ്പ് അവഗണിച്ചാണ് നോട്ടുനിരോധനം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ജി, നെഹ്‌റു ജി, ഇന്ദിരാ ജി എന്നിവരെക്കുറിച്ച് നരേന്ദ്രമോദി സംസാരിക്കുന്നു. പക്ഷേ, സത്യമെന്താണെന്ന് എനിക്കറിയാം. അദ്ദേഹം നുണ പ്രചരിപ്പിക്കുകയാണെന്നും എനിക്കറിയാം. ഇതെല്ലാം മെയ് 23ന് വ്യക്തമാകും- രാഹുല്‍ തുറന്നടിച്ചു. സിഖ് കലാപത്തെ കുറിച്ചുള്ള സാം പിത്രോഡയുടെ പരാമർശം തീർത്തും തെറ്റായിപ്പോയി. സിഖ് കലാപത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തെൻറ കുടുംബത്തോട് വെറുപ്പ്; എങ്കിലും മോദിയെ കെട്ടിപ്പിടിക്കും–രാഹുൽ
ഷുജാൽപുർ (മധ്യപ്രദേശ്): ബി.ജെ.പിക്കും ആർ.എസ്.എസിനും നരേന്ദ്ര മോദിക്കും തെൻറ കുടുംബത്തോട് വെറുപ്പാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എങ്കിലും വെറുപ്പിനെ സ്നേഹംകൊണ്ടു മാത്രമേ കീഴടക്കാൻ സാധിക്കൂ എന്നതിനാൽ, അവസരം ലഭിച്ചാൽ മോദിയെ ഇനിയും താൻ കെട്ടിപ്പിടിക്കുെമന്നും അദ്ദേഹം പറഞ്ഞു.
ഇൗ തെരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലാണെന്നും ഇൗ പോരാട്ടത്തിെൻറ ഒരു വശത്ത് കോൺഗ്രസും മറുവശത്ത് ബി.ജെ.പി-ആർ.എസ്.എസുമാണെന്നും മധ്യപ്രദേശിലെ ദേവാസ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി പ്രഹ്ലാദ് ടിപാനിയയുടെ തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പറഞ്ഞു.
‘‘ബി.ജെ.പിക്കും ആർ.എസ്.എസിനും പ്രധാനമന്ത്രി മോദിക്കും എെൻറ കുടുംബത്തോട് വെറുപ്പാണ്. ഇൗ വെറുപ്പ് നീക്കുകയാണ് ഞങ്ങളുടെ കടമ. എെൻറ പിതാവിനോടും മുത്തശ്ശിയോടും മുതുമുത്തച്ഛനോടും വെറുപ്പും ദേഷ്യവും കലർന്ന ഭാഷയിലാണ് മോദിയുടെ സംസാരം. എങ്കിലും ഞാൻ അദ്ദേഹത്തെ ആലിംഗനം ചെയ്യും. താങ്കൾ ഒരു പ്രധാനമന്ത്രിയാണ്. അതുെകാണ്ട് വെറുപ്പ് മാറ്റിവെച്ച് സ്നേഹത്തോടെ ജോലി ചെയ്യണം.’’ -രാഹുൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.