Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനരേന്ദ്ര മോദി യു.എസ്...

നരേന്ദ്ര മോദി യു.എസ് സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ്

text_fields
bookmark_border
നരേന്ദ്ര മോദി യു.എസ് സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ്
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദർശിക്കും. ജൂൺ 22ന് ​യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ജോ ബൈഡനും ​പ്രഥമവനിത ജിൽ ബൈഡനും സംയുക്തമായാണ് മോദി സന്ദർശനം നടത്തുന്ന വിവരം അറിയിച്ചത്. ബൈഡനു​മൊത്ത് മോദി അത്താഴവും കഴിക്കും.

ഇന്ത്യയും യു.എസും തമ്മിലുള്ള തന്ത്രപരമായ സൗഹൃദത്തിനാണ് സന്ദർശനത്തിൽ ഊന്നൽ. ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ള മേഖലകളിലെ ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗതി രാഷ്ട്രതലവൻമാർ വിലയിരുത്തും. സാ​ങ്കേതിക വിദ്യ, വ്യാപാരം, വാണിജ്യം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമുണ്ടാവും.

2021ലും ​നരേന്ദ്ര മോദി യു.എസ് സന്ദർശിച്ചിരുന്നു. ക്വാഡ് ഉച്ചകോടിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ഇന്ത്യക്കും യു.എസിനും പുറമേ ജപ്പാനും ആസ്ട്രേലിയയും ഉച്ചകോടിയിൽ പ​ങ്കെടുത്തിരുന്നു. അന്ന് പൂർണമായ സന്ദർശനമായിരുന്നില്ല മോദി നടത്തിയത്. നേരത്തെ പ്രതിരോധ മേഖലയിൽ ഇന്ത്യ-യു.എസ്‍ സഹകരണം പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe Biden Narendra Modi
News Summary - PM To Visit US On June 22, Joe Biden To Host State Dinner: White House
Next Story