'ഈ ഈസ്റ്റർ പ്രത്യേകത നിറഞ്ഞതാണ്'; ആശംസയുമായി പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ഈസ്റ്റർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂബിലി വർഷമായി ആചരിക്കുന്നതിനാൽ ഈ വർഷത്തെ ഈസ്റ്റർ പ്രത്യേകത നിറഞ്ഞതാണ്. എല്ലാവർക്കും അനുഗ്രഹവും സന്തോഷവും നിറഞ്ഞ ഈസ്റ്റർ ആശംസിക്കുന്നു -മോദി പറഞ്ഞു. രാജ്യത്ത് വിവിധയിടങ്ങളിൽ ക്രിസ്ത്യാനികൾക്ക് നേരെ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസ.
'എല്ലാവർക്കും അനുഗ്രഹീതവും സന്തോഷകരവുമായ ഈസ്റ്റർ ആശംസിക്കുന്നു. ഇത്തവണ ലോകമെങ്ങും ജൂബിലി വർഷമായി ആഘോഷിക്കപ്പെടുന്നതിനാൽ ഈ ഈസ്റ്റർ സവിശേഷമാണ്. ഈ പുണ്യ സന്ദർഭം ഓരോ വ്യക്തിയിലും പ്രത്യാശയും നവീകരണവും അനുകമ്പയുമുണ്ടാക്കട്ടെ. എല്ലായിടത്തും സന്തോഷവും ഐക്യവും ഉണ്ടാകട്ടെ' -മോദി പറഞ്ഞു.
പെസഹ വ്യാഴം ആചരിച്ച് യേശുവിനെ കുരിശിലേറ്റിയതിന്റെ സ്മരണ പുതുക്കി ദുഃഖവെള്ളിയും കഴിഞ്ഞ് ഉയിർത്തെഴുന്നേൽപിന്റെ ഈസ്റ്റർ തിരുനാൾ ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ.
അതേസമയം, രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഈസ്റ്റർ ആഘോഷങ്ങൾക്ക് പൊലീസ് അനുമതി നൽകിയിട്ടില്ല. ഈസ്റ്റർ ദിന പ്രാർഥനകൾക്കും ചടങ്ങുകൾക്കും മൈക്കടക്കം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും പൊലീസ് സുരക്ഷ തേടിയും നൽകിയ കത്തിന് ഒറ്റവാക്കിൽ അനുമതിയില്ല എന്നാണ് ഡെപ്യൂട്ടി കമീഷണർ ഓഫ് പൊലീസ് (ഡി.സി.പി) മറുപടി നൽകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.