ബി.ജെ.പി ഓഫീസിന് മുമ്പിൽ പി.എം.സി ബാങ്ക് അക്കൗണ്ട് ഉടമകളുടെ പ്രതിഷേധം
text_fieldsമുംബൈ: പഞ്ചാബ് ആൻഡ് മഹാരാഷ്്ട്ര കോ-ഓപ്പറേറ്റീവ് ബാങ്ക് അക്കൗണ്ട് ഉടമകൾ ബി.ജെ.പി ഓഫീസിന് മുന്നിൽ പ്രത ിഷേധിച്ചു. നഷ്ടപ്പെട്ട പണം സർക്കാർ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമുണ്ടായത്. പി.എം.സി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിന് ആർ.ബി.ഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ ഇടപ്പെടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.
പണമിടപാടുകൾ നടത്തുന്നതിൽ നിന്ന് പി.എം.സി ബാങ്കിനെ ആറ് മാസത്തേക്ക് ആർ.ബി.ഐ വിലക്കിയിരുന്നു. ഇക്കാലയളവിൽ കേവലം 25,000 രൂപ മാത്രമാണ് അക്കൗണ്ട് ഉടമകൾക്ക് പിൻവലിക്കാൻ കഴിയുക. ഇതിനെതിരെയാണ് ഉടമകളുടെ പ്രതിഷേധം ഉയർന്നത്.
അതേസമയം, പി.എം.സി ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ധനമന്ത്രി നിർമലാ സീതാരാമൻ അക്കൗണ്ട് ഉടമകളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷം പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസുമായി ചർച്ച നടത്തുമെന്ന് നിർമലാ സീതാരാമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.