Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറഫാൽ:...

റഫാൽ: പ്രധാനമന്ത്രിയുടെ മേൽനോട്ടം സമാന്തര ചർച്ചയല്ലെന്ന്​ കേന്ദ്രസർക്കാർ

text_fields
bookmark_border
Rafale-deal
cancel

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ ‘മേ​ൽ​നോ​ട്ടം’ ‘സ​മാ​ന്ത​ര വി​ല​പേ​ശ​ൽ’ ആ​യി പ​രി​ഗ​ണി​ക്ക​രു​തെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. 36 റ​ഫാ​ൽ വി​മാ​ന​ങ്ങ​ളു​ടെ ഇ​ട​പാ​ടി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ന്​ ബ​ന്ധ​മി​െ​ല്ല​ന്ന്​ ​നേ​ര​േ​ത്ത സു​പ്രീം​കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത്​ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​​പ്പോ​ഴാ​ണ്​ പു​തി​യ ന്യാ​യീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ രം​ഗ​ത്തു​വ​ന്ന​ത്.

പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ൾ​ക്ക്​ മ​റു​പ​ടി​യാ​യി സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലാ​ണ്​ പു​തി​യ വാ​ദ​ഗ​തി. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ ഒ​രു മാ​സം സ​മ​യം ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ശ​നി​യാ​ഴ​്​​ച വ​രെ​യേ അ​നു​വ​ദി​ക്കൂ എ​ന്ന നി​ല​പാ​ടാ​ണ്​ ക​ഴി​ഞ്ഞ​ത​വ​ണ കേ​സ്​ പ​രി​ഗ​ണി​ച്ച​പ്പോ​ൾ സു​പ്രീം​കോ​ട​തി കൈ​ക്കൊ​ണ്ട​ത്. അ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​സാ​ന ദി​വ​സം സ​ത്യ​വാ​ങ്​​​മൂ​ലം സ​മ​ർ​പ്പി​ച്ച​ത്.

പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി​ക​ളി​ൽ ചീ​ഫ് ജ​സ്​​റ്റി​സ്​ ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് തി​ങ്ക​ളാ​ഴ്ച വാ​ദം കേ​ൾ​ക്കും.മാ​ധ്യ​മ വാ​ർ​ത്ത​ക​ളും മോ​ഷ്​​ടി​ച്ച രേ​ഖ​ക​ളും പ​രി​ഗ​ണി​ച്ച്​ റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​െ​ല്ല​ന്ന്​ ഡി​സം​ബ​ർ 14ന് ​സു​പ്രീം​കോ​ട​തി പു​റ​െ​പ്പ​ടു​വി​ച്ച വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​രു​െ​ത​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ബോ​ധി​പ്പി​ച്ചു.

എ​ല്ലാ രേ​ഖ​ക​ളും സി.​എ.​ജി പ​രി​ശോ​ധി​ച്ച​താ​ണെ​ന്നും യു.​പി.​എ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രു​ന്ന വി​ല​യെ​ക്കാ​ൾ 2.86 ശ​ത​മാ​നം കു​റ​വാ​ണ് എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച വി​ല​യെ​ന്നും കേ​ന്ദ്രം തു​ട​ർ​ന്നു. അ​നി​ൽ അം​ബാ​നി​യെ ഒാ​ഫ്​​സെ​റ്റ്​ പ​ങ്കാ​ളി​യാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ന്​ പ​ങ്കി​ല്ലെ​ന്നും കേ​ന്ദ്രം അ​വ​കാ​ശ​പ്പെ​ട്ടു.

ക​രാ​റി​ൽ വ്യ​വ​സ്ഥ ചെ​യ്ത സ​മ​യ​ത്ത് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​ക്ക്​ കൈ​മാ​റാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​കും എ​ന്ന് ഫ്ര​ഞ്ച് സ​ർ​ക്കാ​ർ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെന്നും കേ​ന്ദ്രം വ്യക്​തമാക്കി. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafale dealmalayalam newsUnion government
News Summary - PMO 'monitoring' Rafale talks does not tantamount-india news
Next Story