ജി20 പ്രോട്ടോകോൾ: മന്ത്രിമാർ ഔദ്യോഗിക വാഹനങ്ങൾ ഉപേക്ഷിക്കണം; നിർദേശവുമായി പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ശനിയും ഞായറും ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ കേന്ദ്രമന്ത്രിമാർ പാലിക്കേണ്ട കാര്യങ്ങൾ നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്ത്രിമാരോട് ഔദ്യോഗിക വാഹനങ്ങൾ ഉപേക്ഷിച്ച് ഷട്ടിൽ സർവിസ് പ്രയോജനപ്പെടുത്തി ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തിലേക്കും വിവിധ യോഗങ്ങളുടെ വേദികളിലേക്കും എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി നിർദേശം നൽകിയത്.
വിശിഷ്ടാതിഥികൾക്ക് അസൗകര്യമുണ്ടാക്കരുത്. ജി20 ഇന്ത്യ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യാനും വിദേശ പ്രമുഖരുമായി സംവദിക്കുമ്പോൾ അതിന്റെ വിവർത്തനവും മറ്റ് സവിശേഷതകളും മികച്ച രീതിയിൽ ഉപയോഗിക്കാനും പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു. എല്ലാ ഇന്ത്യൻ ഭാഷകളിലും ജി20 രാജ്യങ്ങളിലെ ഭാഷകളുമുൾക്കൊള്ളുന്ന തൽക്ഷണ വിവർത്തനം ഈ മൊബൈൽ ആപ്പിലുണ്ട്.
40 ഓളം ലോക നേതാക്കൾ പങ്കെടുക്കാനിരിക്കെ, വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര ഉച്ചകോടിയുടെ പ്രോട്ടോകോളും അനുബന്ധ കാര്യങ്ങളും മന്ത്രിമാരെ വിശദമായി അറിയിച്ചു. ലോകനേതാക്കളെ സ്വീകരിക്കാൻ മന്ത്രിമാരെ നിയോഗിക്കും. ചൊവ്വാഴ്ച ഡൽഹിയിലെത്തിയ നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിനെ ആരോഗ്യ സഹമന്ത്രി എസ്.പി.എസ്. സിങ് ബാഘേൽ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.