ജനങ്ങളോട് സംസാരിക്കുമ്പോൾ ഉത്തരവാദിത്തം വേണം; മോദിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ ആശങ്കയുളവാക്കുന്നത് -ശരദ് പവാർ
text_fieldsമുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് എൻ.സി.പി നേതാവ് ശരദ് പവാർ. പ്രധാനമന്ത്രി പദം വലിയ പദവിയാണ്. എന്നാൽ ആ സ്ഥാനത്തിരിക്കുന്ന ഒരാൾ നടത്തേണ്ട പ്രസംഗങ്ങളല്ല പ്രധാനമന്ത്രി നടത്തുന്നത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും ശരദ് പവാർ പറഞ്ഞു. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ പദവിയിലാണ് മോദി ഇരിക്കുന്നത്. അതേസമയം, ഇപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ആശങ്കജനിപ്പിക്കുന്നത്.''-എന്നായിരുന്നു പവാറിന്റെ പ്രതികരണം.
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഇന്ത്യ ദുർബലമായിരുന്നു എന്ന മോദിയുടെ പരാമർശത്തെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു പവാറിന്റെ പ്രതികരണം.
''കോൺഗ്രസ് ഭരണകാലത്ത് പാകിസ്താൻ ഇന്ത്യക്കാരുടെ തലയിൽ കയറിയിരുന്ന് നൃത്തം ചെയ്യുകയായിരുന്നു. ദുർബലമായ അന്നത്തെ കോൺഗ്രസ് സർക്കാർ ലോകം മുഴുവൻ നടന്ന് സഹായത്തിനായി കേണു. എന്നാൽ ഇന്ത്യക്ക് ഇന്ന് സ്വന്തംനിലക്ക് പൊരുതാനുള്ള കെൽപുണ്ട്.''-എന്നാണ് ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞത്.
ഒരടിസ്ഥാനവുമില്ലാതെ ബി.ജെ.പിക്ക് 310 സീറ്റുകൾ ഇതിനകം ലഭിച്ചു കഴിഞ്ഞുവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഏഴുഘട്ടങ്ങളിൽ രണ്ടുഘട്ടം കൂടി ബാക്കിയുണ്ട്. ജനങ്ങളോട് സംസാരിക്കുമ്പോൾ കുറച്ചെങ്കിലും ഉത്തരവാദിത്തം വേണം. അത്തരം പ്രസ്താവനകൊളന്നും ഞങ്ങൾ മുഖവിലക്കെടുക്കില്ലെന്നും ശരദ് പവാർ പറഞ്ഞു.
അതിനിടെ, മഹാരാഷ്ട്രയിലെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ ഇളവ് വരുത്തണമെന്ന് ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർഥിച്ചതിനെ ശരദ് പവാർ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.