കർണാടക മന്ത്രിയുടെ വീട്ടിൽ ഐ.ടി റെയ്ഡ്; തെരഞ്ഞെടുപ്പ് വേട്ടയെന്ന് കുമാരസ്വാമി
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ മന്ത്രിമാരുടെയും ഭരണപക്ഷ നേതാ ക്കളുടെയും വീടുകളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പിെൻറ വ്യാപക റെയ്ഡ്. ജലസേച ന മന്ത്രി സി.എസ്. പുട്ടരാജുവിെൻറ മാണ്ഡ്യയിലെ വീട്ടിലടക്കം സംസ്ഥാനത്തെ വിവിധ ഭാഗങ്ങ ൾ കേന്ദ്രസേനയുടെ സുരക്ഷാവലയത്തിലാണ്. വ്യാഴാഴ്ച പുലർച്ച മുതൽ രാത്രി വൈകിയും റെയ് ഡ് തുടരുകയാണ്.
കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെതിരെ പകപോക്കൽ റെയ്ഡാണ് കേ ന്ദ്രം നടത്തുന്നതെന്ന് ആരോപിച്ച് മുഖ്യമന്ത്രി കുമാരസ്വാമിയുടെ നേതൃത്വത്തിൽ ബംഗള ൂരുവിലെ ആദായനികുതി വകുപ്പ് ഒാഫിസ് ഉപരോധിച്ചു. ജെ.ഡി.എസ് പ്രവർത്തകർ ബംഗളൂരു-മൈസൂരു പാതയും ഉപരോധിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനിടെ കർണാടകയും കേന്ദ്രവും തമ്മിലുള്ള രാഷ്ട്രീയ പോരിനാണ് സംസ്ഥാനം സാക്ഷിയാവുന്നത്. പ്രധാനമന്ത്രിയുടെ യഥാർഥ സർജിക്കൽ സ്ട്രൈക് എന്താണെന്ന് റെയ്ഡിലൂടെ വ്യക്തമായെന്നും പകവീട്ടൽ കളിയിൽ പ്രധാനമന്ത്രിയെ ആദായനികുതി അന്വേഷണ വിഭാഗം ഡയറക്ടറായ ബാലകൃഷ്ണ സഹായിക്കുകയാണെന്നും കുമാരസ്വാമി ട്വിറ്ററിലൂടെ ആരോപിച്ചു.
ബംഗളൂരു, മൈസൂരു, ചന്നരായപട്ടണ, അർകൽഗുണ്ഡ്, ഹാസൻ, മാണ്ഡ്യ, ശിവമൊഗ്ഗ, ചിക്കമഗളൂരു എന്നിവിടങ്ങളിലെ ജെ.ഡി.എസ് നേതാക്കളുടെയും അവരോട് അനുഭാവമുള്ള പൊതുമരാമത്ത് കരാറുകാരുടെയും ബിസിനസുകാരുടെയും വീടുകളിലും ഒാഫിസുകളിലുമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച പുലർച്ചക്ക് ഒരേസമയം റെയ്ഡിനെത്തിയത്. വ്യാഴാഴ്ച സംസ്ഥാനത്തെ ജെ.ഡി.എസ്-കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടക്കുമെന്ന് ബുധനാഴ്ച രാത്രി മുഖ്യമന്ത്രി കുമാരസ്വാമി വെളിപ്പെടുത്തിയിരുന്നു.
വ്യാഴാഴ്ച 24 ഇടങ്ങളിലായി നടന്ന റെയ്ഡിൽ കണക്കിൽപെടാത്ത രണ്ടുകോടിയുടെ പണവും 1.5 കോടിയുടെ ആഭരണങ്ങളും കണ്ടെടുത്തതായി ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. 13 കരാറുകാരുടെയും നാലു എൻജിനീയർമാരുടെയും വീടുകളിലാണ് റെയ്ഡ് നടന്നതെന്നും ഇതുവരെ മന്ത്രിമാരുടെയോ എം.എൽ.എമാരുടെയോ വീടുകളിൽ റെയ്ഡ് നടന്നിട്ടില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
റെയ്ഡിൽ പ്രതിഷേധിച്ച് ബംഗളൂരു ക്യൂൻസ് റോഡിലെ ആദായനികുതി വകുപ്പ് ഒാഫിസിന് മുന്നിൽ നടന്ന കോൺഗ്രസ്-ജെ.ഡി.എസ് ഉപരോധ സമരത്തിലും കുമാരസ്വാമി കേന്ദ്രത്തിനെതിരെ വിമർശനം തുടർന്നു. മോദിയുടെയും അമിത്ഷായുടെയും നിർദേശ പ്രകാരമാണ് ആദായനികുതി വകുപ്പ് പ്രവർത്തിക്കുന്നതെന്നും ആദായനികുതി വകുപ്പ് ഡയറക്ടർ ബാലകൃഷ്ണക്കെതിരായ നിരവധി തെളിവുകൾ കൈയിലുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി ഇത്തരത്തിൽ സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നത് തുടർന്നാൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മാർഗം അവലംബിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.