പി.എൻ.ബി വായ്പ കുംഭകോണം; സി.ബി.െഎ കുറ്റപത്രം നൽകി
text_fieldsന്യൂഡൽഹി: വജ്ര വ്യാപാരി നീരവ് മോദി മുഖ്യപ്രതിയായ പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) വായ്പ തട്ടിപ്പുകേസിൽ സി.ബി.െഎ മുംബൈ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബാങ്കിെൻറ മുൻ മേധാവി ഉഷ അനന്തസുബ്രഹ്മണ്യനും മുതിർന്ന ഒാഫിസർമാരും േകസിൽ പ്രതികളാണ്.
അലഹാബാദ് ബാങ്ക് സി.ഇ.ഒയും എം.ഡിയുമാണ് ഇപ്പോൾ ഉഷ. 2015-17 കാലയളവിൽ പി.എൻ.ബിയുടെ സി.ഇ.ഒയും എം.ഡിയുമായിരുന്നു. നീരവ് മോദി, സഹോദരൻ നിശാൽ മോദി, കമ്പനി എക്സിക്യൂട്ടിവ് സുഭാഷ് പരാബ് എന്നിവർക്കുപുറമെ ബാങ്കിെൻറ എക്സി. ഡയറക്ടർമാരായ കെ.വി. ബ്രഹ്മാജി റാവു, സഞ്ജീവ് ശരൺ, ജനറൽ മാനേജർ നെഹാൽ അഹദ് എന്നിവരും പ്രതിസ്ഥാനത്തുണ്ട്. നീരവ് മോദിയുടെ അമ്മാവൻ മേഹുൽ ചോക്സിയുടെ പങ്കിനെക്കുറിച്ച് കുറ്റപത്രത്തിൽ വിശദമായ പരാമർശം ഇല്ല.
എന്നാൽ, ഗീതാഞ്ജലി ഗ്രൂപ്പിനെക്കുറിച്ച് അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കും. ഡയമണ്ട് ആർ.യു.എസ്, സോളാർ എക്സ്പോർട്സ്, സ്റ്റെല്ലാർ ഡയമണ്ട്സ് എന്നിവക്ക് 6000 കോടി രൂപയുടെ ലെറ്റേഴ്സ് ഒാഫ് അണ്ടർ ടേക്കിങ് അനുവദിച്ചത് സംബന്ധിച്ച ആദ്യ എഫ്.െഎ.ആറിെൻറ അടിസ്ഥാനത്തിലാണ് കുറ്റപത്രെമന്ന് സി.ബി.െഎ ഉദ്യോഗസ്ഥർ പറഞ്ഞു. ബാങ്ക് കുംഭകോണത്തിൽ ഇതുവരെ സി.ബി.െഎ മൂന്ന് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.