പി.എൻ.ബി തട്ടിപ്പ്: പ്രധാന രേഖകൾ കണ്ടെടുത്തു
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കുമായി ബന്ധപ്പെട്ട വായ്പ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സി.ബി.െഎ സംഘം ജാമ്യപത്രമടക്കം സുപ്രധാന രേഖകൾ കണ്ടെടുത്തു. നിലവിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച സൂചനകളനുസരിച്ച് നടത്തിയ തെരച്ചിലിലാണ് കേസിലെ പ്രധാന പ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള മുംബൈ വാഡ്ലയിലെ ചെറിയ മുറിയിൽനിന്ന് രേഖകൾ കണ്ടെടുത്തത്. നേരത്തെ കേസന്വേഷണവുമായി സഹകരിക്കില്ലെന്ന് അമേരിക്കയിൽ കഴിയുന്ന നീരവ് മോദി നിലപാടെടുത്തതിനെ തുടർന്നാണ് സി.ബി.െഎ കേസുമായി ബന്ധപ്പെട്ട രേഖകൾക്കായി തിരച്ചിൽ ഉൗർജിതമാക്കിയത്.
കേസുമായി ബന്ധപ്പെട്ട് ബാങ്കിെൻറ ബ്രാഡി ഹൗസ് ശാഖയിലെ ഒാഡിറ്ററും ചീഫ് മാനേജർ റാങ്കിലുള്ള ഒാഫിസറുമായ എം.കെ. ശർമയെ സി.ബി.െഎ ചോദ്യം ചെയ്ത് വരുകയാണ്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നീരവ് മോദിയെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിനായി സി.ബി.െഎ സർക്കാറിൽ സമ്മർദം ചെലുത്തിവരുകയാണ്.
നേരത്തെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവണമെന്നാവശ്യെപ്പട്ട് ഇ-മെയിൽ വഴി സമൻസ് അയച്ചിരുന്നുവെങ്കിലും നീരവ് വഴങ്ങിയിരുന്നില്ല. അതിനിടെ നീരവ് മോദിയുടെ പേരിലുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ സി.ബി.െഎ നിർദേശത്തെതുടർന്ന് എസ്.ബി.െഎ മരവിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ ദുബൈ, ബഹ്റൈൻ, ബെൽജിയം ശാഖകളിലെ നിക്ഷേപ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. നീരവ് മോദി ഗ്രൂപ്കമ്പനികളുടെ പേരിലുള്ളതാണ് ഇൗ അക്കൗണ്ടുകളെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. എന്നാൽ പി.എൻ.ബി തട്ടിപ്പുമായി നേരിട്ട് ബന്ധമുള്ള അക്കൗണ്ടുകളല്ല ഇവ. എന്നാൽ അക്കൗണ്ടുകളെ കുറിച്ച വിവരങ്ങൾ കൈമാറുന്നത് സി.ബി.െഎ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എന്നിവർക്ക് സഹായകരമാകുമെന്ന് കരുതുന്നതായും എസ്.ബി.െഎ ചെയർമാൻ രജനിഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.