ബാങ്കിെൻറ കിട്ടാക്കടത്തിന് യു.പി.എ സർക്കാർ ഉത്തരവാദി –ബി.ജെ.പി
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽ നടന്നത് യു.പി.എ സർക്കാറിെൻറ കാലത്തെ ക്രമക്കേടാണെന്ന് മോദിസർക്കാർ. 2013 ആഗസ്റ്റിൽ ഗീതാഞ്ജലി ജെംസ് എന്ന സ്ഥാപനത്തിന് 50,000 കോടി രൂപയുടെ ഇൗട് അലഹബാദ് ബാങ്കിൽ നിന്ന് നൽകുന്നതിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ടിരുന്നുവെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ വാർത്തസേമ്മളനത്തിൽ ആരോപിച്ചു. സമ്മർദം മുറുകിയപ്പോൾ ബോർഡ് ഡയറക്ടർ ദിനേശ് ദുബെക്ക് രാജിവെക്കേണ്ടി വന്നു.
പഞ്ചാബ് നാഷനൽ ബാങ്കിൽ നടന്ന ക്രമക്കേടിൽ മോദി സർക്കാറിന് പങ്കില്ലെന്ന് ജാവ്ദേക്കർ വിശദീകരിച്ചു. ബാങ്കിലെ ക്രമക്കേട് സ്ഥാപനതലത്തിലുള്ളതാണ്, സർക്കാർ നടത്തിയതല്ല. അത് ശ്രദ്ധയിൽപെട്ടത് സർക്കാർ, സാമ്പത്തിക സ്ഥാപനങ്ങളുടെ ജാഗ്രത കൊണ്ടാണ്. നീരവ് മോദിയുടെ പാസ്പോർട്ട് റദ്ദാക്കുന്നതടക്കം നടപടി സ്വീകരിച്ചിട്ടുമുണ്ട്. യു.പി.എ ഭരിച്ച കാലത്ത് നടന്ന 2ജി, കോമൺവെൽത്ത്, കൽക്കരി അഴിമതികളിൽ നിന്ന് വ്യത്യസ്തമാണിത്. അതിനൊക്കെ പിന്നിൽ സർക്കാറിലുള്ളവരുടെ കരങ്ങൾ ഉണ്ടായിരുന്നു.
2013ൽ അലഹബാദ് ബാങ്കിൽ നിന്ന് ഇൗടു കിട്ടുന്നതിന് രാഹുൽ ഗാന്ധിയും നീരവ് മോദിയുമായി കൂടിക്കാഴ്ച നടന്നിരുന്നു. ഇൗടു നൽകുന്ന കാര്യത്തിൽ വിയോജനക്കുറിപ്പ് എഴുതിയ ആളാണ് ദിനേശ് ദുബെ. അദ്ദേഹത്തിന് ഒടുവിൽ രാജിവെച്ചുപോകേണ്ടി വന്നു. ആരോഗ്യകാരണങ്ങളാൽ രാജിവെക്കുന്നുവെന്ന വിശദീകരണം എഴുതിനൽകാനും നിർദേശിക്കപ്പെട്ടു. ധനകാര്യസെക്രട്ടറിയാണ് രാജിക്ക് നിർബന്ധിച്ചത്. അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത് ആരെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് പ്രകാശ് ജാവ്ദേക്കർ ആവശ്യപ്പെട്ടു.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് തത്ത്വദീക്ഷയില്ലാതെ വായ്പ നൽകിയതുകൊണ്ടാണ് ബാങ്കുകളുടെ കിട്ടാക്കടം കുമിഞ്ഞുകൂടിയത്. ബാങ്കിങ് സംവിധാനം തകർത്തതിന് കോൺഗ്രസ് മറുപടി പറയണമെന്നും ജാവ്ദേക്കർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.