Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാങ്കി​െൻറ...

ബാങ്കി​െൻറ കിട്ടാക്കടത്തിന്​ യു.പി.എ സർക്കാർ ഉത്തരവാദി –ബി.ജെ.പി

text_fields
bookmark_border
ബാങ്കി​െൻറ കിട്ടാക്കടത്തിന്​ യു.പി.എ സർക്കാർ ഉത്തരവാദി –ബി.ജെ.പി
cancel

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​ൽ ന​ട​ന്ന​ത്​ യു.​പി.​എ സ​ർ​ക്കാ​റി​​​െൻറ കാ​ല​ത്തെ ക്ര​മ​ക്കേ​ടാ​ണെ​ന്ന്​ മോ​ദി​സ​ർ​ക്കാ​ർ. 2013 ആ​ഗ​സ്​​റ്റി​ൽ ഗീ​താ​ഞ്​​ജ​ലി ജെം​സ്​ എ​ന്ന സ്​​ഥാ​പ​ന​ത്തി​ന്​ 50,000 കോ​ടി രൂ​പ​യു​ടെ ഇൗ​ട്​ അ​ല​ഹ​ബാ​ദ്​ ബാ​ങ്കി​ൽ നി​ന്ന്​ ന​ൽ​കു​ന്ന​തി​ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇ​ട​പെ​ട്ടി​രു​ന്നു​വെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ വാ​ർ​ത്ത​സ​േ​മ്മ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. സ​മ്മ​ർ​ദം മു​റു​കി​യ​പ്പോ​ൾ ബോ​ർ​ഡ്​ ഡ​യ​റ​ക്​​ട​ർ ദി​നേ​ശ്​ ദു​ബെ​ക്ക്​ രാ​ജി​വെ​ക്കേ​ണ്ടി വ​ന്നു.

പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടി​ൽ മോ​ദി സ​ർ​ക്കാ​റി​ന്​ പ​ങ്കി​ല്ലെ​ന്ന്​ ജാ​വ്​​ദേ​ക്ക​ർ വി​ശ​ദീ​ക​രി​ച്ചു. ബാ​ങ്കി​ലെ ക്ര​മ​ക്കേ​ട്​ സ്​​ഥാ​പ​ന​ത​ല​ത്തി​ലു​ള്ള​താ​ണ്, സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത​ല്ല. അ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്​ സ​ർ​ക്കാ​ർ, സാ​മ്പ​ത്തി​ക സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ജാ​ഗ്ര​ത കൊ​ണ്ടാ​ണ്. നീ​ര​വ്​ മോ​ദി​യു​ടെ പാ​സ്​​പോ​ർ​ട്ട്​ റ​ദ്ദാ​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. യു.​പി.​എ ഭ​രി​ച്ച കാ​ല​ത്ത്​ ന​ട​ന്ന 2ജി, ​കോ​മ​ൺ​വെ​ൽ​ത്ത്, ക​ൽ​ക്ക​രി അ​ഴി​മ​തി​ക​ളി​ൽ നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​ണി​ത്. അ​തി​നൊ​ക്കെ പി​ന്നി​ൽ സ​ർ​ക്കാ​റി​ലു​ള്ള​വ​രു​ടെ ക​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

2013ൽ ​അ​ല​ഹ​ബാ​ദ്​ ബാ​ങ്കി​ൽ നി​ന്ന്​ ഇൗ​ടു കി​ട്ടു​ന്ന​തി​ന്​ രാ​ഹു​ൽ ഗാ​ന്ധി​യും നീ​ര​വ്​ മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ന്നി​രു​ന്നു. ഇൗ​ടു ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ വി​യോ​ജ​ന​ക്കു​റി​പ്പ്​ എ​ഴു​തി​യ ആ​ളാ​ണ്​ ദി​നേ​ശ്​ ദു​ബെ. അ​ദ്ദേ​ഹ​ത്തി​ന്​ ഒ​ടു​വി​ൽ രാ​ജി​വെ​ച്ചു​പോ​കേ​ണ്ടി വ​ന്നു. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ രാ​ജി​വെ​ക്കു​ന്നു​വെ​ന്ന വി​ശ​ദീ​ക​ര​ണം എ​ഴു​തി​ന​ൽ​കാ​നും നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടു. ധ​ന​കാ​ര്യ​സെ​ക്ര​ട്ട​റി​യാ​ണ്​ രാ​ജി​ക്ക്​ നി​ർ​ബ​ന്ധി​ച്ച​ത്. അ​ദ്ദേ​ഹ​ത്തെ അ​തി​നു പ്രേ​രി​പ്പി​ച്ച​ത്​ ആ​രെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്ന്​ പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. 

ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​​​െൻറ കാ​ല​ത്ത്​ ത​ത്ത്വ​ദീ​ക്ഷ​യി​ല്ലാ​തെ വാ​യ്​​പ ന​ൽ​കി​യ​തു​കൊ​ണ്ടാ​ണ്​ ബാ​ങ്കു​ക​ളു​ടെ കി​ട്ടാ​ക്ക​ടം കു​മി​ഞ്ഞു​കൂ​ടി​യ​ത്. ബാ​ങ്കി​ങ്​ സം​വി​ധാ​നം ത​ക​ർ​ത്ത​തി​ന്​ കോ​ൺ​ഗ്ര​സ്​ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ജാ​വ്​​ദേ​ക്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamprakash javadekarfraud casePNBUPA government
News Summary - PNB fraud case: It’s a scam of the UPA government, says Prakash Javadekar- India news
Next Story