ആർ.ബി.െഎ, ധനമന്ത്രാലയ ഉദ്യോഗസ്ഥരെ വിജിലൻസ് കമീഷൻ വിളിപ്പിക്കും
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിലെ കോടികളുടെ തട്ടിപ്പ് കേന്ദ്ര വിജിലൻസ് കമീഷൻ(സി.വി.സി) അന്വേഷിക്കുന്നു. സർക്കാർ സ്ഥാപനങ്ങളിലെ അഴിമതി അന്വേഷിക്കുന്നതിനുള്ള പരമോന്നത ഏജൻസിയാണ് സി.വി.സി. അന്വേഷണത്തിെൻറ ഭാഗമായി റിസർവ് ബാങ്ക്, കേന്ദ്ര ധനമന്ത്രാലയം, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവയിലെ ഉദ്യോഗസ്ഥരെ അടുത്തയാഴ്ച വിളിപ്പിക്കും.
ഒാഡിറ്റിങ് ഉൾപ്പെടെ എല്ലാ പരിശോധന സംവിധാനങ്ങളെയും മറികടന്ന് 11,400 കോടി രൂപയുടെ തട്ടിപ്പ് നടന്നതെങ്ങനെയെന്നാണ് പരിശോധിക്കുന്നത്. നീരവ് മോദി കോടികൾ തട്ടിയതിനു പിന്നിൽ ചില ജൂനിയർ ഉദ്യോഗസ്ഥരാണെന്ന ബാങ്ക് നിലപാട് കമീഷൻ അംഗീകരിച്ചിട്ടില്ല.
ബാങ്കുകളിൽ മൂന്നു തലങ്ങളിൽ ഒാഡിറ്റിങ്ങുണ്ട്. ബാങ്കുകൾതെന്ന നിയമിക്കുന്നവരുടെ ഒാഡിറ്റിങ്, പുറത്തുനിന്നുള്ളവർ ശാഖകളിൽ നടത്തുന്ന ഒാഡിറ്റിങ്, റിസർവ് ബാങ്ക് നടത്തുന്ന സ്റ്റാറ്റ്യൂട്ടറി ഒാഡിറ്റിങ് എന്നിവയാണിത്. ഇതിനുപുറമെ, ബാങ്ക് ജീവനക്കാർതന്നെ നടത്തുന്ന ഒാഡിറ്റിങ്ങുമുണ്ട്. ഇതിലൊന്നും തട്ടിപ്പ് കണ്ടുപിടിച്ചില്ലെന്നത് സി.വി.സി ഗൗരവമായെടുത്തിട്ടുണ്ട്. നിലവിലെ സംവിധാനങ്ങൾ മറികടന്നാണ് മറ്റു ബാങ്കുകളിൽനിന്ന് വായ്പ ലഭിക്കാൻ ജാമ്യശീട്ട് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.