പി.എൻ.ബി തട്ടിപ്പ്: പരിശോധനക്ക് റിസർവ് ബാങ്കും
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കുമായി ബന്ധപ്പെട്ട 13,000 കോടിയുടെ വായ്പ തട്ടിപ്പിൽ റിസർവ് ബാങ്കും പരിശോധന നടത്തും. വായ്പ അനുവദിക്കുേമ്പാൾ ബാങ്ക് നിർബന്ധമായും പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന കാര്യമായിരിക്കും ആർ.ബി.െഎ പരിശോധിക്കുക. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇൗ വിവരമുള്ളത്.
സമയാസമയങ്ങളിൽ ബാങ്കിന് പ്രവർത്തന സംബന്ധമായ നിർദേശങ്ങളും അപകടസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും നൽകിയതായും ആർ.ബി.െഎ മറുപടിയിൽ പറയുന്നു. അന്താരാഷ്ട്രതലത്തിൽ ബാങ്കുകളെ സഹായിക്കുന്നതിനായി രൂപം നൽകിയ ‘സ്വിഫ്റ്റ്’ (സൊസൈറ്റി ഫോർ വേൾഡ്വൈഡ് ഇൻറർ ബാങ്ക് ഫിനാൻഷ്യൽ ടെലികമ്യൂണിക്കേഷൻസ്) എന്ന സംവിധാനം നൽകുന്ന വിവരങ്ങളും മുന്നറിയിപ്പുകളും ബാങ്ക് പരിഗണിച്ചിരുന്നുവോ എന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുക. എല്ലാ െഫബ്രുവരി 20നും സ്വകാര്യ ബാങ്കുകൾ അടക്കം സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് ‘സ്വിഫ്റ്റ്’ ലോക വ്യാപകമായി വ്യക്തികളും സ്ഥാപനങ്ങളും എടുക്കുന്ന വായ്പകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിവരുന്നുണ്ട്. ഇതുപ്രകാരം ബാങ്ക് നൽകുന്ന വായ്പകളിന്മേൽ ഉയർന്ന ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിയിരുേന്നാ എന്ന കാര്യവും ആർ.ബി.െഎ പരിശോധിക്കും.
എന്നാൽ, സ്വിഫ്റ്റിെൻറ സർക്കുലറിലെ കൂടുതൽ വിവരങ്ങളും പി.എൻ.ബിയിൽനിന്ന് ലഭിച്ച മറുപടികളും വെളിപ്പെടുത്താൻ ആർ.ബി.െഎ തയാറായില്ല. കഴിഞ്ഞ ജനുവരി 20നുതന്നെ, മുംബൈയിലെ ബ്രാഡി ഹൗസ് ശാഖയിൽനിന്ന് 280 കോടിയുടെ വായ്പ തട്ടിപ്പ് നടന്ന വിവരം പി.എൻ.ബി അറിയിക്കുകയും ഇൗ വിവരങ്ങൾ സ്വിഫ്റ്റിെൻറ സൈറ്റിൽ അപ്ലോഡ് ചെയ്യുകയുമുണ്ടായിട്ടുണ്ടെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.