പി.എൻ.ബി തട്ടിപ്പ്: ഗിലി ഡയറക്ടറുെട വീട്ടിൽ പരിശോധന നടത്തി
text_fieldsതാനെ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഗിലി ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ അനിയത് ശിവരാമെൻറ മുംബൈ കല്യാണിലുള്ള വീട്ടിൽ എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തി. പി.എൻ.ബിയുമായി ബന്ധപ്പെട്ട നിരവധി പ്രധാന രേഖകളും അവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
അതിനിടെ, 11400 കോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ നാലുപേരെ പ്രത്യേക സി.ബി.െഎ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. നീരവ് മോദിയുടെ ഫയർ സ്റ്റാർ ഡയമണ്ട് പ്രസിഡൻറ് വിപുൽ അംബാനി അടക്കമുള്ളവരെയാണ് മാർച്ച് അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
നീരവ് മോദിയുെട ബാങ്ക് അക്കൗണ്ടിൽ ഇല്ലാത്ത തുകക്ക് പി.എൻ.ബി നൽകിയ വ്യാജ ജാമ്യപത്രത്തിെൻറ അടിസ്ഥാനത്തിൽ നിരവധി ബാങ്കുകളിൽ നിന്ന് 11400 കോടിയോളം രൂപ വായ്പ എടുത്തുവെന്നതാണ് തട്ടിപ്പ്. നീരവിെൻറ സ്ഥാപനങ്ങളും മറ്റും പരിശോധിക്കുകയും വസ്തുവകകൾ കണ്ടുകെട്ടുകയും ചെയ്െതങ്കിലും വിദേശത്തേക്ക് കടന്ന ഇയാളെ ഇതുവരെ പിടികൂടാൻ അന്വേഷണ ഏജൻസിക്കായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.