പി.എൻ.ബി വായ്പതട്ടിപ്പ്: നീരവ് മോദിക്കെതിരെ സഹോദരിയും ഭർത്താവും മാപ്പുസാക്ഷി
text_fieldsമുംബൈ: 6,498 കോടിയിലേറെ വരുന്ന പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) വായ്പ തടിപ്പ് കേസിൽ, മുഖ്യപ്രതി നീരവ് മോദിക്ക് എതിരെ മാപുസാക്ഷിയായി സഹോദരിയും ഭർത്താവും. കേസിൽ തങ്ങളെ മാപ്പുസാക്ഷിയാക്കണമെന്ന നീരവിന്‍റെ സഹോദരി പുർവി മേത്തയുടെയും അവരുടെ ഭർത്താവ് മായങ്ക് മേത്തയുടെയും അപേക്ഷ നഗരത്തിലെ പ്രത്യേക കോടതി അംഗീകരിച്ചു.
കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടേറേറ്റ് (ഇ.ഡി) ഇരുവരെയും പ്രതിചേർത്തിരുന്നു. വായ്പ തട്ടിപ്പിലൂടെ നേടിയ പണം പുർവിയുടെയും മായങ്കിന്‍റെയും അക്കൗണ്ടുകളും അവരുടെ പേരിലുള്ള കമ്പനി, ട്രസ്റ്റുകളെയും മറയാക്കി നീരവ് കടത്തിയതായാണ് കണ്ടെത്തൽ. ഇവരുടെ ന്യൂയോർക്കിലും ലണ്ടണിലുമുള സ്വത്തുക്കൾ ഇ.ഡി കണ്ടുകൊട്ടുകയും ചെയ്തിട്ടുണ്ട്. നീരവിന്‍റെ ക്രിമിനൽ നടപടികൾ കാരണം തങ്ങളുടെ വ്യക്തി, ഒൗദ്യോഗിക ജീവിതങ്ങൾ മരവിച്ചിരിക്കുകയാണെന്നും അതിനാൽ തങ്ങളെ നീരവിനെതിരെ മാപ്പുസാക്ഷിയാക്കണമെന്നുമാണ് ഇവരുടെ അപേക്ഷ.
നീരവിനെതിരെ തെളിവുകൾ നൽകാൻ തങ്ങൾക്ക് കഴിയുമെന്നും ഇവർ പറഞ്ഞു. ഇവരുടെ അപേക്ഷയെ ഇ.ഡി എതിർത്തില്ല. വിദേശ പൗരന്മരായ ഇരുവരും നിലവിൽ വിദേശത്താണ്. വിചാരണ നടപടികളും മൊഴിയെടുക്കലും വീഡിയോ കോൺഫ്രൻസ് വഴിയാക്കണമെന്നും ഇവർ അപേക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.