പോക്സോ കേസ്: ചിത്രദുർഗ മുരുക മഠാധിപതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
text_fieldsബംഗളൂരു (കർണാടക): വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും ചിത്രദുർഗ മുരുക മഠാധിപതിയുമായ ഡോ. ശിവമൂർത്തി മുരുക ശരണരുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ 14 ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് ചിത്രദുർഗ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടത്. നേരത്തെ, മഠാധിപതിയെ നാലു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പൊലീസ് കസ്റ്റഡി ഇന്ന് അവസാനിച്ചിരുന്നു.
മഠത്തിന് കീഴിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന 15ഉം 16ഉം വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മുരുക ശരണരുവിനെ അറസ്റ്റ് ചെയ്തത്. മഠാധിപതിയെ കൂടാതെ മഠത്തിലെ റസിഡൻഷ്യൽ ഹോസ്റ്റലിലെ വാർഡൻ രശ്മി, ജൂനിയർ പുരോഹിതൻ ബസവാദിത്യ, അഭിഭാഷകൻ ഗംഗാധരയ്യ, പ്രാദേശിക നേതാവായ പരമശിവയ്യ എന്നിവരും കേസിൽ പ്രതികളാണ്.
മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഒടനടി സേവാ സമസ്തെ എന്ന സന്നദ്ധ സംഘടനയെ പെൺകുട്ടികൾ സമീപിക്കുകയും അവർ വിവരമറിയിച്ചത് അനുസരിച്ച് ജില്ലാ ബാല വികസന-സംരക്ഷണ യൂനിറ്റ് ഓഫിസർ ചന്ദ്രകുമാർ പരാതി നൽകുകയുമായിരുന്നു.പെൺകുട്ടികളെ മൈസൂരുവിൽ നിന്ന് ചിത്രദുർഗയിലെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.