Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ കത്ത്​...

കോൺഗ്രസ്​ കത്ത്​ വിവാദം; ഗുലാം നബി ആസാദിൻെറ രാജി 'ഓഫർ' കാവ്യനീതിയെന്ന്​ ഉവൈസി

text_fields
bookmark_border
owaisi
cancel

ന്യൂഡൽഹി: കോൺഗ്രസ്​ നേതൃമാറ്റം ആവശ്യപ്പെട്ട്​ കത്തെഴുതിയത്​ ബി.ജെ.പി ബന്ധമുള്ള നേതാക്കളെന്ന വിമർശനമുയർന്നപ്പോൾ പരാമർശം തെളിക്കപ്പെട്ടാൽ രാജിയെന്ന്​ പറഞ്ഞ ഗുലാം നബി ആസാദി​െൻറ നടപടിയെ 'കാവ്യനീതി'യെന്ന്​ പരിഹസിച്ച്​ എ.ഐ.എം.ഐ.എം എം.പി അസദുദീൻ ഉവൈസി. തനിക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ചിട്ടുള്ളയാളാണ്​ ഗുലാം നബി ആസാദ്​. ഇ​േപ്പാൾ അദ്ദേഹത്തിനെതിരെയും അതേ ആരോപണമുയർന്നിരിക്കുകയാണെന്നും ഉവൈസി ട്വീറ്റ്​ ചെയ്​തു.

"കാവ്യനീതി: ഗുലാം നബി സാഹിബ്​ എനിക്കെതിരെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോൾ നിങ്ങൾക്കും അതേ ആരോപണമാണുയർന്നത്​. ഇതിന്​ 45 വർഷത്തെ അടിമത്തം വേണ്ടിവന്നു. ബ്രാഹ്മണിക്കൽ നേതൃത്വത്തെ എതിർക്കുന്ന ആരെയും ബി-ടീം എന്ന് മുദ്രകുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസിനോടുള്ള വിശ്വസ്തതയുടെ വില മുസ്​ലിംകൾക്ക്​ അറിയു​െമന്ന്​ വിശ്വസിക്കുന്നു -ഉവൈസി ട്വീറ്റ് ചെയ്തു.

കോൺഗ്രസ്​ നേതൃമാറ്റം ആവശ്യപ്പെട്ട്​ 20 ലധികം മുതിർന്ന കോൺഗ്രസ്​ നേതാക്കൾ കത്തയച്ചതിനെ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ബി.ജെ.പിയുമായി ബന്ധമുള്ളവരാ​ണ്​ കത്ത്​ പുറത്തായതിന്​ പിന്നിലെന്ന രാഹുലി​െൻറ വിമർശനത്തിന്​ ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നാണ് ഇത്തരമൊരു കത്തയച്ചതെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും അത്തരത്തില്‍ കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണ് എന്നായിരുന്നു ഗുലാം നബി ആസാദ് പറഞ്ഞത്. മുതിർന്ന നേതാവ്​ കപിൽ സിബലും ശക്തമായ ഭാഷയിൽ ഇതിനെതിരെ പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressAsaduddin OwaisiGulam Nabi AzadPoetic justiceBJP
Next Story