മെറ്റയുടെ ഇന്ത്യൻ മേധാവിയായി നിയമിച്ച സന്ധ്യയെ കുറിച്ച് അറിയാം
text_fieldsന്യൂഡൽഹി: സന്ധ്യ ദേവനാഥൻ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യൻ മേധാവിയായി നിയമിതയായിരിക്കുന്നു. അവരെ കുറിച്ച് ചില കാര്യങ്ങൾ അറിയാം.
22 വർഷത്തെ പ്രവൃത്തി പരിചയവും ബാങിങ്, പേയ്‌മെന്റ്, ടെക്‌നോളജി രംഗങ്ങളിലും അന്താരാഷ്‌ട്രതലങ്ങളിൽ ജോലി ചെയ്ത അനുഭവ സമ്പത്തും ഉള്ള ആഗോള ബിസിനസ് ലീഡറാണ് സന്ധ്യ ദേവനാഥൻ. 2000ത്തിൽ ഡൽഹി യൂനിവേഴ്സിറ്റിയുടെ മാനേജ്മെന്റ് സ്റ്റഡീസ് ഫാക്കൽറ്റിയിൽ നിന്ന് എം.ബി.എ പൂർത്തിയാക്കി.
2016ലാണ് സന്ധ്യ മെറ്റയുടെ ഭാഗമായത്. സിംഗപ്പൂരിലെയും വിയറ്റ്നാമിലെയും മെറ്റയുടെ ചുമതലയുണ്ടായിരുന്ന സന്ധ്യ തെക്കുകിഴക്കൻ ഏഷ്യയിലെ ടെക് ഭീമന്റെ ഇ-കൊമേഴ്‌സ് സംരംഭങ്ങളും കെട്ടിപ്പടുക്കാൻ പ്രവർത്തിച്ചു.
2020ൽ, ആഗോളതലത്തിൽ മെറ്റയുടെ ഏറ്റവും വലിയ ലംബങ്ങളിലൊന്നായ ഏഷ്യ-പസഫിക് മേഖലയിൽ കമ്പനിയുടെ ഗെയിമിങ് ശ്രമങ്ങൾക്ക് നേതൃത്വം നൽകി.
കമ്പനികളിൽ നേതൃതലത്തിൽ സ്ത്രീകളെ നിയമിക്കുന്നതിനും ജോലിസ്ഥലത്ത് വൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശക്തമായി വാദിക്കുന്ന വ്യക്തിയാണ്. മെറ്റായിലെ വിമൻ@എ.പി.എ.സിയുടെ എക്‌സിക്യൂട്ടീവ് സ്‌പോൺസറും ഗെയിമിംഗ് വ്യവസായത്തിലെ വൈവിധ്യമാർന്ന പ്രാതിനിധ്യം മെച്ചപ്പെടുത്തുന്നതിനുള്ള ആഗോള മെറ്റാ സംരംഭമായ പ്ലേ ഫോർവേഡിന്റെ ആഗോള ലീഡറുമാണ്. പെപ്പർ ഫിനാൻഷ്യൽ സർവീസസിന്റെ ഗ്ലോബൽ ബോർഡിലും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.