ചോദ്യപേപ്പറിൽ പാക് അധീന കശ്മീർ ‘ആസാദ് കശ്മീർ’; രണ്ടു പേർക്ക് സസ്പെൻഷൻ
text_fieldsഭോപാൽ: മധ്യപ്രദേശ് പത്താം ക്ലാസ് പരീക്ഷ സോഷ്യൽ സയൻസ് ചോദ്യപേപ്പറിൽ പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീർ’ ആക്കിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ശനിയാഴ്ച നടന്ന പരീക്ഷക്കുള്ള ചോദ്യത്തിലാണ് ‘ആസാദ് കശ്മീർ’ എന്ന പദം ഉപയോഗിച്ചത്.
ഭൂപടത്തിൽ ‘ആസാദ് കശ്മീർ’ അടയാളപ്പെടുത്തുക എന്ന ചോദ്യമാണ് ഉണ്ടായിരുന്നത്. ഇതടക്കം രണ്ടു വിവാദ ചോദ്യങ്ങളും ഒഴിവാക്കി 100 മാർക്കിെൻറ പരീക്ഷ 90 മാർക്കിലാക്കി. പ്രതിഷേധവുമായി പ്രതിപക്ഷമായ ബി.ജെ.പി രംഗത്തുവന്നു.
ചോദ്യപേപ്പറിെൻറ ചിത്രം പുറത്തുവിട്ട് കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ ‘ആസാദ് കശ്മീർ’ ആയി അംഗീകരിച്ചോയെന്നും ബി.ജെ.പി വക്താവ് രജ്നീഷ് അഗർവാൾ ചോദിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി കമൽനാഥ് ഇടപെട്ടതായും അദ്ദേഹത്തിെൻറ നിർദേശപ്രകാരമാണ് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതെന്നും കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.