റമ്മി കളി ചൂതാട്ടമല്ലെന്ന് അലഹബാദ് ഹൈകോടതി
text_fieldsലഖ്നോ: റമ്മി, പോക്കർ ഗെയിമുകൾ ചൂതാട്ടമല്ലെന്ന വിധിയുമായി അലഹബാദ് ഹൈകോടതി. രണ്ടും സ്കിൽ ഗെയിമാണെന്നും ചൂതാട്ടമല്ലെന്നുമാണ് കോടതി നിരീക്ഷണം. ജസ്റ്റിസുമാരായ ശേഖർ ബി സറഫ്, ജസ്റ്റിസ് മഞ്ജീവ് ശുക്ല എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി. ഡി.എം ഗെയിമിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കേസിലെ ഹരജിക്കാർ
പോക്കറും, റമ്മിയും ഉൾപ്പെടുന്ന ഒരു ഗെയിമിങ് യൂണിറ്റ് സ്ഥാപിക്കാനുള്ള കമ്പനിയുടെ അപേക്ഷ ആഗ്ര സിറ്റി കമീഷണർ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇവർ ഹൈകോടാതിയെ സമീപിച്ചത്.ആർട്ടിക്കൾ 226 പ്രകാരമായിരുന്നു കമ്പനിയുടെ ഹരജി.
ഇത്തരത്തിലൊരു ഗെയിമിങ് യൂണിറ്റ് സ്ഥാപിച്ചാൽ ക്രമസമാധാനം തകരുമെന്ന വിലയിരുത്തൽ ശരിയല്ലെന്നും റമ്മി, പോക്കർ എന്നിവ സ്കിൽ ഗെയിമുകളാണെന്നും ഇവയെ ചൂതാട്ടമായി പരിഗണിക്കാൻ പാടില്ലെന്നുമുള്ള നിർദേശം സുപ്രീംകോടതി തന്നെ നൽകിയിട്ടുണ്ടെന്നും ഹരജിക്കാരൻ വാദിച്ചു.
സുപ്രീംകോടതിയുടേയും വിവിധ ഹൈകോടതികളുടേയും വിധി മുൻനിർത്തി റമ്മിയും പോക്കറും ചൂതാട്ടമല്ലെന്ന് അലഹബാദ് ഹൈകോടതി വിധിക്കുകയായിരുന്നു. എന്നാൽ, ഇത്തരം ഗെയിമുകൾക്ക് അനുമതി നൽകിയാൽ സമാധാനം തകരുമെന്നായിരുന്നു അലഹബാദ് ഡി.സി.പിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ, ഈവാദം കോടതി അംഗീകരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.