പൊതുജനാഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉണ്ടെന്നതിൽ സേന്താഷം -പ്രശാന്ത് ഭൂഷൺ
text_fieldsന്യൂഡൽഹി: പൊലീസ് നിയമ ഭേദഗതി പിൻവലിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഇത്തരത്തിലൊരു വാർത്ത കേട്ടതിൽ സന്തോഷമുണ്ടെന്നും സ്വതന്ത്ര്യ പൊതുജന അഭിപ്രായത്തെ മാനിക്കുന്ന മുഖ്യമന്ത്രിമാർ ഇപ്പോഴും ഉണ്ടെന്ന് അറിയുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസ് നിയമ ഭേദഗതി പിൻവലിച്ചുവെന്ന രജ്ദീപ് സർദേശായിയുടെ ട്വീറ്റ് പങ്കുവെച്ചാണ് പ്രശാന്ത് ഭൂഷെൻറ കുറിപ്പ്.
ഭേദഗതിയെ വിമർശിച്ച് നേരത്തേ പ്രശാന്ത് ഭൂഷൺ രംഗത്തെത്തിയിരുന്നു. വ്യക്തികളെ അപകീർത്തിപ്പെടുത്തിയാൽ അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഭേദഗതിയെ നിർദ്ദയമായ നടപടിെയന്നായിരുന്നു പ്രശാന്ത് ഭൂഷൺ വിശേഷിപ്പിച്ചത്.
വിവിധ കോണുകളിൽനിന്ന് വിമർശനം ശക്തമായതോടെ പൊലീസ് നിയമ ഭേദഗതി പിൻവലിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു. നിയമസഭയിൽ വിശദ ചർച്ച നടത്തിയതിന് ശേഷം മാത്രേമ തുടർ നടപടിയുണ്ടാകുെവന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാർ കൊണ്ടുവന്ന 118 എ വകുപ്പ് പുനപരിശോധിക്കണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.