ഇരുട്ടിൽ അഴിഞ്ഞാടി ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: ജാമിഅ മില്ലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ഡൽഹി പൊലീസ് ആസ്ഥാനം വളഞ്ഞു. വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്താൻ ഇരുട്ടിെൻറ മറവിലെ പൊലീസ് അഴിഞ്ഞാട്ടത്തിൽ നിരവധി വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ജുലൈനയിലെ ഹോളി ഫാമിലി ആശുപത്രി, അബുൽ ഫസൽ എൻക്ലേവിലെ അൽശിഫ ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ എത്തിച്ചത്. കാമ്പസിലെ പൊലീസ് അതിക്രമങ്ങളിൽ പരിക്കേറ്റവരിൽ സമരത്തെ മുന്നിൽനിന്ന് നയിച്ച ആയിശ റെന്ന, ലദീദ സഖലൂൻ, ശഹീൻ അബ്ദുല്ല, വി.പി. മുബശിർ എന്നീ വിദ്യാർഥികൾ ഉൾപ്പെടും.
ജാമിഅയിൽ രണ്ടുപേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നുവെങ്കിലും വെടിവെപ്പും മരണവും ഡൽഹി പൊലീസ് നിഷേധിച്ചു. പൊലീസ് കാമ്പസിൽനിന്നിറങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ഡൽഹി പൊലീസ് ആസ്ഥാനം വളഞ്ഞു. ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂനിയൻ അടക്കം നിരവധി സംഘടനകളുടെ ആഹ്വാനത്തെ തുടർന്നായിരുന്നു പ്രതിഷേധം. രാത്രി വൈകിയും പ്രതിഷേധം തുടരുകയാണ്.
പൊലീസ് ജാമിഅ കാമ്പസിൽ കടന്നതോടെ ലൈറ്റണച്ച് വിദ്യാർഥികൾ ഹോസ്റ്റലുകൾക്കുള്ളിലും ലൈബ്രറിയിലും അഭയം തേടിയെങ്കിലും അതിനകത്തും കയറി ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. ലൈബ്രറിക്കകത്തെ വിദ്യാർഥികളെ അടിച്ച പൊലീസ് കണ്ണീർവാതക ഷെൽ എറിഞ്ഞു.
അല്ലാമാ ഇഖ്ബാൽ ബോയ്സ് ഹോസ്റ്റലിനകത്ത് കയറി നടത്തിയ ലാത്തിച്ചാർജിൽ അന്ധ വിദ്യാർഥിക്കടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. ഇരുട്ടിലമർന്ന കാമ്പസിനകത്തുനിന്ന് സ്ഫോടനശബ്ദങ്ങളും പെൺകുട്ടികളുടെ നിലവിളികളും കേൾക്കുന്നുണ്ടായിരുന്നു. പള്ളിക്കകത്തേക്കും ലാത്തികളുമായി പൊലീസ് കയറാനൊരുങ്ങിയപ്പോൾ അകത്ത് കയറരുതെന്നും പുറത്തുവരുന്നുണ്ടെന്നും പറഞ്ഞ് ഇമാം സ്പീക്കറിലൂടെ അനൗൺസ് ചെയ്ത് പോലീസിനെ തടഞ്ഞു.
പൊലീസ് കാമ്പസിൽ കയറും മുമ്പ് പരിക്കേറ്റവരെ തൊട്ടടുത്ത ഹോളി ഫാമിലി ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിഞ്ഞെങ്കിലും ശേഷം ഗേറ്റുകൾ അടച്ച് നടത്തിയ ലത്തിച്ചാർജിൽ പരിക്കേറ്റവർക്ക് പുറത്തിറങ്ങാനായില്ല. രാത്രിയിലും പൊലീസ് അതിക്രമത്തിെൻറ വിവിധ ദൃശ്യങ്ങളും വിഡിയോകളും സഹായം അഭ്യർഥിച്ചുള്ള വോയ്സ്ക്ലിപ്പുകളും കാമ്പസിനകത്തുനിന്ന് വിദ്യാർഥികൾ വാട്സ്ആപ്പിലൂടെ പുറത്തുവിട്ടുകൊണ്ടിരുന്നു.
നാലുദിവസമായി സമാധാനപരമായി നടന്ന പ്രക്ഷോഭം അട്ടിമറിക്കാൻ ഡൽഹി പൊലീസ്തെന്നയാണ് അക്രമവും തീവെപ്പും നടത്തിയതെന്ന് ആരോപിച്ച് വിദ്യാർഥികൾ വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. യൂനിഫോമിലും മഫ്തിയിലുമുള്ള പൊലീസുകാർ വാഹനങ്ങൾക്ക് തീയിടുന്നതിെൻറ ദൃശ്യം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ട്വിറ്ററിലൂടെ പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.