മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യയുടെ കൊലപാതകം: ഒരാൾകൂടി പിടിയിൽ
text_fieldsന്യൂഡൽഹി: മുൻകേന്ദ്ര മന്ത്രി കുമാരമംഗലത്തിെൻറ ഭാര്യ കിറ്റി കുമാരമംഗലത്തിെൻറ കൊലയിൽ പ്രതിയെന്ന് സംശയിക്കുന്ന മൂന്നാമതൊരാളെ കൂടി അറസ്റ്റ് ചെയ്തു. സുരാജ് എന്ന ഡ്രൈവറെയാണ് മധ്യപ്രദേശിൽ നിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
ഇയാളിൽനിന്ന് 50 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങൾ കണ്ടെടുത്തതായി പൊലീസ് വൃത്തങ്ങൾ പറയുന്നു.
ജൂൈല ആറിനാണ് വസന്ത്വിഹാറിലെ വീട്ടിൽ കിറ്റിയെ കൊന്ന് കവർച്ച നടത്തിയത്. സംഭവത്തിൽ രാജു (24) എന്ന അലക്കുകാരനെയും വിദേശകാര്യ മന്ത്രാലയത്തിലെ കരാർ ൈഡ്രവറായ രാകേഷ് രാജു (34) എന്നയാളെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 900 ഗ്രാം സ്വർണവും വെള്ളി ഡയമണ്ട് ആഭരണങ്ങളും സുരാജിൽനിന്ന് കണ്ടെടുത്തു.
1998 ൽ വാജ്പെയ് സർക്കാറിൽ കേന്ദ്രമന്ത്രിയായിരുന്നു രംഗരാജൻ കുമാരമംഗലം. 2000 ൽ അദ്ദേഹത്തിെൻറ മരണശേഷം തനിച്ചു താമസിക്കുകയായിരുന്നു കിറ്റി കുമാരമംഗലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.