പാകിസ്താന് വേണ്ടി ചാരപ്പണി; കശ്മീരിൽ ഒരാൾ അറസ്റ്റിൽ
text_fieldsശ്രീനഗർ: പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ജമ്മുകശ്മീരിൽ ഒരാൾ അറസ്റ്റിൽ. സാംബ ജില്ലയിൽ നിന്നുള്ള കുൽജീത് കുമാർ എന്നയാളെയാണ് ജമ്മു പൊലീസ് അറസ്റ്റു ചെയ്തത്. 2018 മുതൽ കുൽജീത് സാംബയിൽ നിന്നുള്ള സുരക്ഷ സംബന്ധമായ വിവരങ്ങൾ പാകിസ്താന് കൈമാറുന്നുണ്ടെന്നാണ് വിവരം.
സാംബയിലെ തന്ത്രപ്രധാന സ്ഥലങ്ങളുടെ ഫോട്ടോ പാക് നമ്പറിലേക്ക് അയച്ചു നൽകാറുണ്ടായിരുന്നു. വിവരം കൈമാറുന്നതിന് വൻതുകയാണ് ഇയാൾ പാക് ഏജൻസികളിൽ നിന്നും കൈപറ്റിയിട്ടുള്ളത്.
സാംബ പൊലീസുമായി ചേർന്ന് സുരക്ഷാ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് പ്രതികയെ പിടികൂടിയത്. തന്ത്രപ്രധാന സ്ഥലങ്ങളുടെ നിരവധി ഫോട്ടോകളുള്ള നാല് മൊബൈൽ ഫോണുകളും വിവിധ സിം കാർഡുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. സാംബാ കോടതിയിൽ ഹാജരാക്കിയ കുൽജീതിനെ റിമാൻഡ് ചെയ്തു.
പാകിസ്താന് വേണ്ടി ചാരപ്പണി നടത്തുന്നതിൽ ഇയാൾ എങ്ങനെ ഉൾപ്പെട്ടുവെന്നും ചിത്രങ്ങൾ അല്ലാതെ എന്തെല്ലാം വിവരങ്ങളാണ് കൈമാറിയതെന്നും കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്യും.
എമിനി ഏജൻറസ് ഓർഡിനൻസ് നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് സാംബ പൊലീസ് സീനിയർ പൊലീസ് സൂപ്രണ്ട് രാജേഷ് ശർമ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.