ജെ.എൻ.യു അതിക്രമത്തിൽ പ്രതിഷേധിച്ച ദലിത് വിദ്യാർഥിനി 50 ലക്ഷം കെട്ടിവെക്കണമെന്ന് പൊലീസ്
text_fieldsമുംബൈ: ഡൽഹിയിൽ ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച ദലിത് വിദ്യാർഥിനിക്ക് 50 ലക്ഷം രൂപ കെട്ടിവെക്കാനാവശ്യപ്പെട്ട് മുംബൈ പൊലീസിെൻറ നോട്ടീസ്. കഴിഞ്ഞ ജനുവരി ആറിനാണ് നഗരത്തിലെ ഗെയിറ്റ്വേ ഒാഫ് ഇന്ത്യയിൽ പ്രതിഷേധ പ്രകടനം നടന്നത്.
വിരമിച്ച ബോംബെ ഹൈകോടതി ജഡ്ജി ജ. ബി.ജി കൊൽസെ പാട്ടീൽ, ഇൗയിടെ ആത്മഹത്യ ചെയ്ത നടൻ സുശാന്ത് സിങ് രജ്പുത്, പ്രമുഖ അഭിഭാഷകൻ മിഹിർ ദേശായി തുടങ്ങി പ്രമുഖരും വിദ്യാർഥികളും പങ്കെടുത്തിരുന്നു.
ജാതീയതക്ക് എതിരെ പ്രവർത്തിക്കുന്ന സമത കലാ മഞ്ചിെൻറ മുഖ്യ ഗായിക സുവർണ സാൽവെ അടക്കം 31 വിദ്യാർഥികൾക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. ഇവരിൽ സുവർണയോട് മാത്രമാണ് 50 ലക്ഷം രൂപ കെട്ടിവെക്കാൻ ആവശ്യപ്പെട്ടത്.
ചേരി പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള വീട്ടിൽ താമസിക്കുന്ന തനിക്ക് ഇത്രയും പണം കെട്ടിവെക്കാൻ കഴിയില്ലെന്ന ബോധ്യത്തോടെയാണ് പൊലീസിെൻറ നടപടിയെന്ന് സുവർണ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.