പൊലീസ് അതിക്രമം: യു.പി ഗവർണർക്ക് ജാമിഅ ഏകോപന സമിതിയുടെ കത്ത്
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരെ ഉത്തർപ്രദേശ് സർക്കാർ നടത്തുന്ന പ്രതികാര നടപടി അവസാനിപ്പിക്കാൻ ഇടപെടണമെന്നും പൊലീസ് വെടിവെച്ചുകൊന്നവരുടെ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ജാമിഅ സമര ഏകോപന സമിതി ഗവർണർക്ക് കത്തയച്ചു. സംസ്ഥാനത്ത് 20 പേർ കൊല്ലപ്പെട്ടുവെന്ന് മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്തിട്ടുണ്ട്.
മുസഫർനഗറിൽ മാത്രം 65 കടകൾ പൊലീസ് സീൽ ചെയ്തു. 700 പേെര അറസ്റ്റ്ചെയ്തു. 5000ത്തോളം േപരെ കസ്റ്റഡിയിലെടുത്തു. 20,000 കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ നിയമസംവിധാനം തകർന്നുെവന്നാണ് ഇത് വ്യക്തമാക്കുന്നത്.
മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും നൽകണം. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണം. ഇൻറർനെറ്റ് പുനഃസ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ കത്തിൽ സമിതി ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.