അസം കൂട്ടക്കൊല: ഉൾഫ കേന്ദ്രങ്ങളിൽ പൊലീസ് തിരച്ചിൽ
text_fieldsഗുവാഹതി: അസമിൽ കുടുംബത്തിലെ മൂന്ന് അംഗങ്ങൾ അടക്കം അഞ്ചു പേർ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഉൗർജിതമാക്കി. ഉൾഫ തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. തീവ്രവാദ മേഖല കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. എന്നാൽ, ഉൾഫ കേന്ദ്രങ്ങൾ പങ്ക് നിഷേധിക്കുകയാണ്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഒാൾ അസം ബംഗാളി ഫെഡറേഷൻ ആഹ്വാനം ചെയ്ത ബന്ദ് സംസ്ഥാനത്ത് ജനജീവിതത്തെ ബാധിച്ചു.
അസമിലെ കെറോനിബൻ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ആക്രമണം. അഞ്ചു പേരെയും വീട്ടിൽനിന്നും കടയിൽനിന്നും വിളിച്ചിറക്കി ധോല സദ്യ പാലത്തിന് സമീപം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒരാൾ പാലത്തിൽനിന്ന് താഴെ വീണതിനാൽ വെടിയേൽക്കാതെ രക്ഷപ്പെട്ടു. അതിനിടെ, വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഉൾഫ പ്രചാരണ വിഭാഗം അംഗം െറാമെൽ അസൊം വ്യക്തമാക്കി.
രണ്ട് സംഘങ്ങളായാണ് മുഖമൂടിധാരികളായ ആക്രമികൾ എത്തിയതെന്ന് രക്ഷപ്പെട്ട സഹാദബ് നമസുദ്ര മാധ്യമപ്രവർത്തകേരാട് പറഞ്ഞു. വെടിെവക്കാനായി പാലത്തിൽ അണിനിരത്തിയപ്പോൾ വീണതിനാലാണ് താൻ രക്ഷപ്പെട്ടത്. കടയിൽനിന്നാണ് തന്നെയും മരിച്ച രണ്ട് പേരെയും ആക്രമികൾ കൊണ്ടുപോയത്. ഹിന്ദിയിലാണ് ആക്രമികൾ സംസാരിച്ചത്. തെൻറ മൊബൈൽ ഫോൺ സംഘം കൈക്കലാക്കി. വീണയുടൻ തനിക്ക് ബോധം നഷ്ടപ്പെട്ടു. ഉണർന്നപ്പോൾ മരിച്ചവരിൽ ഒരാൾക്ക് ജീവനുണ്ടായിരുന്നുവെന്നും നമസുദ്ര പറഞ്ഞു. പൊലീസിെൻറ ഉദാസീനതയാണ് സംഭവത്തിലൂടെ വ്യക്തമാകുന്നതെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.