യു.പി പൊലീസ് ഭീകരത: മുൻ ഡി.ഐ.ജിയായ താൻ അനുഭവിച്ചത് കൊടിയ പീഡനം –ദാരാപുരി
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിെനതിരെ പ്രതിഷേധിച്ചതിന് താൻ അനുഭവിച്ചത് കെ ാടിയ പീഡനമെന്ന് ഉത്തർപ്രദേശിലെ മുൻ ഡി.ജി.പി എസ്.ആർ. ദാരാപുരി. 1992 ബാച്ചിലെ ഐ.പി.എസുക ാരനാണ് താൻ. ഏറെക്കാലം ഉത്തർപ്രദേശിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന തനിക ്ക് ഭക്ഷണം പോലും പൊലീസ് തന്നില്ല. എെൻറ അവസ്ഥ ഇതായിരുന്നെങ്കിൽ സാധാരണക്കാരെൻ റ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ഉത്തർപ്രദേശിൽ പൊലീസ് അതി ക്രമത്തിന് ഇരയായ നടിയും കോൺഗ്രസ് നേതാവുമായ സദഫ് ജാഫർ, ഗായകൻ ദീപക് കബിർ, അമേത്തി സര്വകലാശാല അധ്യാപകനായിരുന്ന പവന് റാവു അംബേദ്കര് എന്നിവരെ പങ്കെടുപ്പിച്ച് പ്രതിപക്ഷ നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ, ശരദ് യാദവ്, മനോജ് ഝാ, വൃന്ദ കാരാട്ട് എന്നിവർ ബുധനാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് എന്നു കേട്ടാല് കൊടിയ പീഡനങ്ങളുടെ ഓര്മകളല്ലാതെ മറ്റൊന്നും ഓര്മയിലിനി വരില്ലെന്ന് സദഫ് ജാഫർ പറഞ്ഞു. വെള്ളം ചോദിച്ചപ്പോള് ലാത്തികൊണ്ട് അടിവയറ്റില് കുത്തുകയും മുഖത്തടിക്കുകയും ചെയ്യും. ഒാരോ തവണ മർദിക്കുേമ്പാഴും ‘നീ പാകിസ്താനിയല്ലേ’ എന്നു ചോദിക്കും.
കേട്ടാല് അറയ്ക്കുന്ന തെറികളാണ് അവർ വിളിച്ചുകൊണ്ടിരുന്നത്. കൊടുംതണുപ്പില് ഭക്ഷണമോ പുതപ്പോ തന്നില്ല. ഇനി ജീവിതത്തിൽ ഒന്നിനോടും ഭയമുണ്ടാവില്ലെന്നും അത്രമാത്രം പീഡനം അനുഭവിച്ചെന്നും അവർ പറഞ്ഞു. പൊലീസ് അതിക്രമം ഫേസ്ബുക്കിൽ ലൈവ് കൊടുക്കുന്നതിനിടയിലാണ് സദഫിനെ പൊലീസ് പിടിച്ചുകൊണ്ടുപോയത്.
സദഫിനെ അന്വേഷിച്ച് ഹസ്രത്ത്പുരിലെ സ്റ്റേഷനിലെത്തിയ തന്നെയും അറസ്റ്റ്ചെയ്യുകയായിരുന്നുവെന്ന് കബീർ ദാസ് പറഞ്ഞു. ‘കമ്യൂണിസ്റ്റ് ഹെയർസ്റ്റൈൽ’ എന്നാരോപിച്ച് പൊലീസ് മുടിയിൽ പിടിച്ചുവലിച്ചു, മുഖത്തടിച്ചു -കബീർ ദാസ് പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും യു.പി പൊലീസും നിയമത്തിെൻറ എല്ലാ അതിർവരമ്പുകളും ലംഘിച്ചാണ് പ്രവർത്തിച്ചതെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. യു.പിയിലെ സംഭവങ്ങൾ െഞട്ടിപ്പിക്കുന്നതാണ്. സമരം മുസ്ലിം വിഭാഗത്തിേൻറതുമാത്രമാക്കി യോഗിയും കൂട്ടരും വർഗീയവത്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.