മുസഫർനഗറിലെ പൊലീസ് അതിക്രമം കിരാതം -പ്രിയങ്ക ഗാന്ധി
text_fieldsലഖ്നോ: യു.പിയിലെ മുസഫർനഗറിൽ പൊലീസ് അതിക്രമത്തിനിരയായവരുടെ വീടുകൾ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സ ന്ദർശിച്ചു. പൊലീസ് അതിക്രൂരമായി മർദിച്ച മൗലാനാ ആബിദ് ഹുസൈനിയെയും മദ്രസ വിദ്യാർഥികളെയും കൊള്ളയടിക്കപ്പെട്ട വ ീടുകളുമാണ് പ്രിയങ്ക സന്ദർശിച്ചത്. പൊലീസ് കിരാതമായ നരനായാട്ടാണ് നടത്തിയതെന്ന് പ്രിയങ്ക പറഞ്ഞു.
മൗലാനാ ആബി ദ് ഹുസൈന്‍റെ മദ്രസക്കകത്തുണ്ടായിരുന്ന വിദ്യാർഥികളെ പൊലീസ് പിടിച്ചുകൊണ്ടു പോകുകയും ഇവരെ ലൈംഗികമായി ഉപദ്രവിക ്കുകയും ചെയ്തെന്ന വാർത്തയും പുറത്തുവന്നിരുന്നു. പൊലീസ് അതിക്രമത്തിൽ വിദ്യാർഥികൾക്ക് മാരകമായി പരിക്കേറ്റതായി പ്രിയങ്ക സന്ദർശന ശേഷം പറഞ്ഞു.
കസ്റ്റഡിയിലെടുക്കപ്പെട്ടവരിൽ ഏതാനും പേരെ മാത്രമാണ് വിട്ടയച്ചത്. ബാക്കിയുള്ളവർ കസ്റ്റഡിയിൽ തുടരുകയാണ്. ഏഴ് മാസം ഗർഭിണിയായ 22കാരിയെയും പൊലീസ് അതിക്രൂരമായി മർദിച്ചതായി പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Priyanka Gandhi Vadra in Muzzafarnagar: I met Maulana Asad Hussaini who was brutally thrashed by Police, students of Madarsa including minors were picked up by Police without any reason, of them some were released and some are still in custody. pic.twitter.com/MROah9Qb0f
— ANI UP (@ANINewsUP) January 4, 2020
അടുത്ത മാസം വിവാഹം നടക്കാനിരിക്കുന്ന റുഖിയ പർവീണിന്‍റെ വീടും പ്രിയങ്ക സന്ദർശിച്ചു. റുഖിയയുടെ വിവാഹത്തിന് ഒരുക്കിയ സ്വർണാഭരണങ്ങളും അഞ്ചര ലക്ഷം രൂപയും കവർച്ച പൊലീസ് ചെയ്തിരുന്നു. മുഴുവൻ വീട്ടുസാധനങ്ങളും തല്ലിത്തകർത്തതായും മുത്തച്ഛൻ ഹാമിദ് ഹസൻ പറഞ്ഞിരുന്നു. അക്രമത്തിൽ റുഖിയക്കും പരിക്കേറ്റിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്ക് നേരെ അതിക്രൂരമായ മർദനമാണ് യു.പി പൊലീസ് നടത്തിയത്. പ്രക്ഷോഭകരെ പിടിക്കാനെന്ന പേരിൽ നൂറുകണക്കിന് പൊലീസുകാരിറങ്ങി നടത്തിയ കൊള്ളയുടെയും അക്രമങ്ങളുടെയും വാർത്തകളും ദൃശ്യങ്ങളുമാണ് യു.പിയിൽ നിന്ന് പുറത്തുവന്നത്.
യു.പിയിൽ 19 പേർ പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടെന്നാണ് അധികൃതരുടെ കണക്ക്. ബിജ്നോറിൽ ഒരാളൊഴികെ മറ്റാരെയും തങ്ങൾ വെടിവെച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പൊലീസ് വെടിവെപ്പിന്‍റെ നിരവധി ദൃശ്യങ്ങളും തെളിവുകളും പുറത്തുവന്നിരുന്നു. ഭൂരിഭാഗം പേരും വെടിയേറ്റാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.