മുള്ളുവേലി കെട്ടി, അടച്ചിട്ട മുറികളിൽ നൂറുകണക്കിന് അന്തേവാസികൾ
text_fieldsന്യൂഡൽഹി: മുള്ളുവേലി കെട്ടി, ഇരുമ്പുഗേറ്റ് പണിത്, പുറംലോകംപോലും കാണിക്കാതെ ചെറിയ മുറികളിൽ നൂറോളം സ്ത്രീകളെ മൃഗസമാനമായി പാർപ്പിച്ച് രാജ്യതലസ്ഥാനത്ത് ഒരു ‘ആത്മീയ കേന്ദ്രം’. പലരും സ്വന്തം കുടുംബാംഗങ്ങളെപ്പോലും കണ്ടിട്ട് കാൽനൂറ്റാണ്ട് കഴിഞ്ഞു.
രോഹിണി, വിജയ് വിഹാറിൽ 25 വർഷമായി പ്രവർത്തിക്കുന്ന ആധ്യാത്മിക് വിശ്വവിദ്യാലയ ആശ്രമത്തിൽ ഡൽഹി ഹൈകോടതി നിർദേശപ്രകാരം പരിശോധനെക്കത്തിയ പൊലീസ് സംഘത്തിനാണ് നടുക്കുന്ന ദൃശ്യങ്ങളോടൊപ്പം അന്തേവാസികളുടെ ദുരിതകഥ കേൾക്കേണ്ടിവന്നത്. മയക്കുമരുന്ന് കുത്തിവെക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകൾ നിറച്ച മൂന്നോളം സഞ്ചികൾ ആശ്രമത്തിനുള്ളിൽ കണ്ടെത്തി.
അന്തേവാസികളെ കുത്തിനിറച്ച് താമസിപ്പിക്കുന്ന കുടുസ്സുമുറികളിലാവെട്ട സൂര്യപ്രകാശം കടക്കാൻപോലും വഴിയുണ്ടായിരുന്നില്ല. പരിശോധനക്ക് കോടതി ചുമതലപ്പെടുത്തിയ അഭിഭാഷകയോട് അന്തേവാസികളിൽ പലരും പറഞ്ഞത് ഞെട്ടിക്കുന്ന കഥകളായിരുന്നു. തെൻറ 16,000 റാണിമാരിൽ ഒരാളാണ് താനെന്നാണ് ബാബ പറഞ്ഞതെന്നും പലതവണ ബലാൽക്കാരത്തിന് വിധേയയാക്കിയെന്നും 32കാരിയായ ഒരു അന്തേവാസി പറഞ്ഞു. പരിശോധനയിൽ പുറത്തുവന്ന വിവരങ്ങൾക്കുശേഷം ഡൽഹി ഹൈകോടതിയിലെ ചീഫ് ജസ്റ്റിസിെൻറ ചുമതല വഹിക്കുന്ന ജസ്റ്റിസ് ഗീത മിത്തൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ സി.ബി.െഎ ഡയറക്ടറോട് ആവശ്യപ്പെട്ടു.
‘ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെൻറ്’ എന്ന സന്നദ്ധ സംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് കോടതിയുടെ ഇടപെടലിലേക്ക് നയിച്ചത്. സ്ത്രീ, പുരുഷ അന്തേവാസികളെ ബലമായി പാർപ്പിച്ചിരിക്കുന്നു, ലൈംഗികാതിക്രമം നടക്കുന്നു, സ്ത്രീകളെ മയക്കുമരുന്ന് കുത്തിവെച്ചാണ് പാർപ്പിച്ചിരിക്കുന്നത് തുടങ്ങിയ ആരോപണങ്ങളെ തുടർന്നാണ് സംഘടനയുടെ ഇടപെടലുണ്ടായത്.
ഉത്തർപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു ഭൂരിഭാഗം അന്തേവാസികളും. നൂറിലധികം സ്ത്രീകളെ, വസ്ത്രം മാറാനുള്ള സ്വകാര്യതപോലും പാടെ നിഷേധിച്ച് മൃഗങ്ങളെപ്പോലെയാണ് മുറികളിൽ പാർപ്പിച്ചിരുന്നതെന്ന് കോടതി നിയോഗിച്ച അഭിഭാഷകരിൽ ഒരാളായ നന്ദിത റാവു മാധ്യമപ്രവർത്തകരോട് പറഞ്ഞു. പലർക്കും മയക്കുമരുന്ന് കുത്തിവെച്ചിരുന്നതായി സംശയമുണ്ട്. പലരെയും അടച്ചിട്ട ഇരുട്ടുമുറികളിലാണ് പാർപ്പിച്ചതായി കണ്ടത്. സ്ത്രീകൾ ഉറങ്ങുന്ന സ്ഥലംപോലും നിരീക്ഷണത്തിന് കീഴിലായിരുെന്നന്നും അവർ പറഞ്ഞു.
സംഘത്തിെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അന്തേവാസികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപവത്കരിക്കാനും കോടതി ഉത്തരവിട്ടു. അതേസമയം, എല്ലാ അന്തേവാസികളും സ്വന്തം ഇഷ്ടപ്രകാരമാണ് ആശ്രമത്തിൽ തങ്ങുന്നതെന്നാണ് ജീവനക്കാർ അവകാശപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.