പൊലീസ് ഒത്താശയോടെ പെൺവാണിഭം; 23 പേർ അറസ്റ്റിൽ, അഞ്ച് പേർക്ക് സസ്പെൻഷൻ
text_fieldsഗ്രേറ്റർ നോയിഡ: 12 വനിതകളും 11 പുരുഷൻമാരുമടങ്ങുന്ന വൻ സെക്സ് റാക്കറ്റിനെ നോയിഡ പൊലീസ് വലയിലാക്കി.
ഡാൻകൗറിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. നോയിഡ, ഗ്രേറ്റർ നോയിഡ, ബുലന്ദ്ശഹർ നിവാസികളാണ് അറസ്റ്റിലായവർ. പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ഹോട്ടൽ മാനേജർ ഗ്യാനേന്ദ്ര കുമാറും അറസ്റ്റിലായിട്ടുണ്ട്.
റാക്കറ്റിന് ഒത്താശ ചെയ്തുവെന്ന് സംശയിക്കുന്ന നാല് കോൺസ്റ്റബ്ൾമാരും ഒരു ഹെഡ് കോൺസ്റ്റബ്ളുമടക്കം അഞ്ച് ലോക്കൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി ഗ്രേറ്റർ നോയിഡ ഡിവൈ.എസ്.പി രാജേഷ് കുമാർ സിങ് പറഞ്ഞു.
ഡാൻകൗർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സംഭവത്തിലുള്ള പങ്കിനെ കുറിച്ച് ഡി.സി.പി വിശാൽ പണ്ഡേ അന്വേഷിക്കും.
'ഹോട്ടലുടമ വർഷങ്ങൾക്ക് മുേമ്പ മരിച്ചുപോയിരുന്നു. ഇയാളുടെ വസ്തുക്കൾ നോക്കി നടത്തിയിരുന്ന കുമാർ പിന്നീട് ഹോട്ടലിന്‍റെ മറവിൽ പെൺവാണിഭം നടത്തി വരികയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.' -സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.