Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘രക്​തപ്പുഴ’ പരാമർശം​;...

‘രക്​തപ്പുഴ’ പരാമർശം​; മമത​െക്കതിരെ കേസ്​

text_fields
bookmark_border
‘രക്​തപ്പുഴ’ പരാമർശം​; മമത​െക്കതിരെ കേസ്​
cancel

ന്യൂഡൽഹി: സമുദായങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുന്നുവെന്നാരോപിച്ച്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കേസ്​. ബി.ജെ.പിയുടെ യുവജന സംഘടനയിലെ മൂന്നു പ്രവർത്തകരാണ്​ മമതക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്​. അസമിലെ ദേശീയ പൗരത്വ പട്ടികയിൽ നിന്ന്​ 40 ലക്ഷം പേരെ പുറത്താക്കാന​​ുള്ള നീക്കം രാജ്യത്ത്​ ആഭ്യന്തര യുദ്ധത്തിന്​ കളമൊരുക്കുമെന്നും ഇവിടെ രക്തപ്പുഴ ഒഴുകുമെന്നുമുള്ള മമത ബാനർജിയുടെ പരാമർശത്തി​െനതിരെയാണ്​ പൊലീസ്​ കേസ്​. 

ബി.ജെ.പി ജനങ്ങളെ വിഭജിക്കാനാണ്​ ശ്രമിക്കുന്നത്​. ഇത്​ അംഗീകരിക്കാനാവില്ല. പട്ടികയിൽ നിന്ന്​ 40 ലക്ഷം പേരെ പുറത്താക്കാന​​ുള്ള നീക്കം രാജ്യത്ത്​ ആഭ്യന്തര യുദ്ധത്തിന്​ കളമൊരുക്കും. ഇവിടെ രക്​തപ്പുഴ ഒഴുകും. പട്ടികയിൽ നിന്ന്​ ഒഴിവാക്കിയവർ അസമിൽ എങ്ങനെ ജീവിക്കും, ​ എവിടെ നിന്ന്​ ഭക്ഷണം കഴിക്കും. എവി​െട അഭയം തേടും​? ഒരാൾ ഇന്ത്യക്കാരനാണോ അല്ലയോ എന്ന്​ തീരുമാനിക്കാൻ ബി.ജെ.പി ആരാണ്​.? അവർ മാത്രമാണോ ഇന്ത്യക്കാരായുള്ളത്​ - എന്നായിരുന്നു മമത ചോദിച്ചത്​. 

അതേസമയം, മമത ബാനർജി ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാനാണ്​ ശ്രമിക്കുന്നതെന്ന്​ അമിത്​ഷാ പ്രതികരിച്ചു. മമത വോട്ട്​ ബാങ്ക്​ രാഷ്​ട്രീയം​ കളിക്കുകയാണെന്നും​ അവരുടെ വാക്കുകൾ കേട്ട്​ താൻ ​െഞട്ടിയതായും അമിത്​ഷാ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeepolice casemalayalam newscivil warAssam List
News Summary - Police Case Against Mamata Banerjee on Bloodbath Remark - India news
Next Story