മനുസ്മൃതിയെ വിമർശിച്ച തിരുമാവളവനെതിരെ പൊലീസ് കേസ്
text_fieldsചെന്നൈ: മനുസ്മൃതിയെ വിമർശിച്ചതിന് ദലിത് സംഘടനയായ വിടുതലൈ ശിറുതൈകൾ കക്ഷി (വി.സി.കെ) പ്രസിഡൻറ് തിരുമാവളവൻ എം.പിക്കെതിരെ ചെന്നൈ സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തമിഴ്നാട് ബി.ജെ.പി ലീഗൽ സെൽ സെക്രട്ടറി അശ്വത്ഥാമാെൻറ പരാതിയിലാണ് നടപടി.
സനാതനധർമത്തിലും മനുസ്മൃതിയിലും സ്ത്രീകളെ മോശമായി ചിത്രീകരിച്ചിട്ടുണ്ടെന്ന തിരുമാവളവെൻറ പരാമർശമാണ് വിവാദമായത്. ദൈവം സ്ത്രീകളെ വേശ്യകളായി സൃഷ്ടിച്ചതായാണ് ഹിന്ദു-മനു ധർമങ്ങൾ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പെരിയാറും ഇന്ത്യൻ രാഷ്ട്രീയവും' വിഷയത്തെ ആസ്പദമാക്കി നടന്ന വെബിനാറിലായിരുന്നു അഭിപ്രായപ്രകടനം. തുടർന്നും തിരുമാവളവൻ തെൻറ നിലപാട് വിശദീകരിച്ച് പ്രസ്താവനകളിറക്കി. പ്രസംഗം സമൂഹമാധ്യമങ്ങളിലും വൈറലായി.
മതവികാരം വ്രണപ്പെടുത്തിയതിനും സാമുദായിക സൗഹാർദം തകർക്കലിനുമാണ് കേസ്. അതിനിടെ, ഞായറാഴ്ച വി.സി.കെ പ്രവർത്തകർ സംസ്ഥാനത്തിെൻറ വിവിധയിടങ്ങളിൽ മനുസ്മൃതി നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭപരിപാടി സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.