കൽക്കരിപ്പാടം അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിക്കെതിരെ കുറ്റം ചുമത്തി
text_fieldsന്യൂഡൽഹി: കൽക്കരിപ്പാടം അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി ദിലീപ് റേക്കെതിരെ സി.ബി.െഎ പ്രത്യേക കോടതി കുറ്റം ചുമത്തി. 1999 ൽ വാജ്പേയി സർക്കാറിൽ കൽക്കരി ഖനന സഹമന്ത്രിയായിരുന്ന റേ, ഝാർഖണ്ഡിലെ കൽക്കരിപ്പാടങ്ങൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് കേസ്.
ന്യൂഡൽഹിയിലെ സി.ബി.െഎ പ്രത്യേക കോടതി ജഡ്ജി ഭരത് പരാശരാണ് ദിലീപ് റേക്കെതിരെ വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയത്.
കേസിൽ കൽക്കരി മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരായ പ്രദീപ് കുമാർ ബാനർജി, നിത്യാനന്ദ് ഗൗതം, കാസ്ട്രോൺ ടെക്നോളജീസ് കമ്പനി ഡയറക്ടർ മഹേന്ദ്രകുമാർ അഗർവാൾ, കാസ്ട്രോൺ മൈനിങ് ലിമിറ്റഡ് കമ്പനി എന്നിവർക്കെതിരെ വിചാരണ തുടങ്ങാൻ മതിയായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി.
കേസിെൻറ വിചാരണ ജൂലൈ 11ന് ആരംഭിക്കും. ഝാർഖണ്ഡിലെ ബ്രഹ്മദിഹ കൽക്കരിപ്പാടം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം. അഴിമതി നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ കേസുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.