ഗുരുതര കുറ്റകൃത്യങ്ങളൊഴികെ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി
text_fieldsചണ്ഡിഗഡ്: ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഒഴികെ കർഷകർക്കെതിരെ ചുമത്തപ്പെട്ട മറ്റ് കേസുകൾ പിൻവലിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. കാർഷിക നിയമങ്ങൾക്കെതിരെ നടന്ന ഒരു വർഷം നീണ്ട പ്രക്ഷോഭത്തിൽ പൊലീസ് രേഖകൾ പ്രകാരം പ്രതിഷേധക്കാർക്കെതിരെ സംസ്ഥാനത്ത് 276 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മനോഹർ ലാൽ ഖട്ടാറിന്‍റെ പ്രതികരണം.
എട്ട് കേസുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയാറായിട്ടുണ്ട്. അതിൽ നാല് കേസുകളുടെ റിപ്പോർട്ട് കോടതികളിൽ സമർപ്പിച്ചു. 29 കേസുകൾ റദ്ദാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
രജിസ്റ്റർ ചെയ്ത കേസുകളിൽ നാലെണ്ണം ഗുരുതര നിയമലംഘനങ്ങൾ ആരോപിച്ചാണ് ചുമത്തിയിട്ടുള്ളത്. ബാക്കിയുള്ള 272 കേസുകളിൽ 178 കേസുകളുടെ കുറ്റപത്രം തയാറായെന്നും 57 കേസുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.