പെഹ്ലുഖാനെ കൊന്ന കേസിൽ ആറു പ്രതികൾക്കും പൊലീസിെൻറ ക്ലീൻ ചിറ്റ്
text_fieldsന്യൂഡൽഹി: പശുവിനെ വാങ്ങി വരുന്നതിനിടയിൽ രാജസ്ഥാനിലെ ആൽവറിൽ ക്ഷീരകർഷകനായ പെഹ്ലുഖാനെ തല്ലിക്കൊന്ന കേസിൽ ആറ് ഗോരക്ഷക ഗുണ്ടകൾക്ക് അന്വേഷണ സംഘത്തിെൻറ ക്ലീൻചിറ്റ്. പെഹ്ലുഖാെൻറ മരണമൊഴിയിലും കൂടെയുണ്ടായിരുന്ന ദൃക്സാക്ഷിയായ മകെൻറ മൊഴിയിലും പരാമർശിച്ച പ്രതികൾ കുറ്റക്കാരല്ലെന്ന് വ്യക്തമാക്കി സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ നിയോഗിച്ച അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ഏപ്രിൽ ഒന്നിന് മകനോടൊപ്പം ആക്രമണത്തിനിരയായ പെഹ്ലുഖാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് രണ്ടുദിവസം കഴിഞ്ഞാണ് മരിച്ചത്. ആശുപത്രിയിൽ പൊലീസിന് നൽകിയ മൊഴിയിൽ ഹുകും ചന്ദ്, നവീൻ ശർമ, ജഗ്മൽ യാദവ്, ഒാം പ്രകാശ്, സുധീർ, രാഹുൽ സൈനി എന്നിവരാണ് തന്നെ ആക്രമിക്കാൻ നേതൃത്വം നൽകിയതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, സി.ബി.സി.െഎ.ഡി അന്വേഷണത്തിൽ ഇവർ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയെന്നും അതിനാൽ ഇവരെ കുറിച്ച് വിവരം നൽകുന്നവർക്കായി പ്രഖ്യാപിച്ച 5000 രൂപ ഇനാം പിൻവലിച്ചെന്നും ആൽവാർ പൊലീസ് സൂപ്രണ്ട് രാഹുൽ പ്രകാശ് വ്യാഴാഴ്ച അറിയിച്ചു. ആൽവാർ പൊലീസിൽനിന്നാണ് സർക്കാർ നിർദേശ പ്രകാരം സി.ബി.സി.െഎ.ഡി കേസ് ഏറ്റെടുത്തത്.
തങ്ങൾ നടത്തിയ അന്വേഷണത്തിൽ ഇവർ കുറ്റക്കാരല്ലെന്ന് മനസ്സിലായതിനാൽ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത ആൽവാർ പൊലീസിന് ഏതാനും ദിവസം മുമ്പ് സി.ബി.സി.െഎ.ഡി റിപ്പോർട്ട് നൽകിയിരുന്നു. ഏതാനും പൊലീസുകാരുടെയും ഒരു ഗോശാലയിലെ ജീവനക്കാരുടെയും മൊഴിയാണ് ഇവർ കുറ്റക്കാരല്ലെന്ന് പറയാൻ പൊലീസ് ആധാരമാക്കിയ പ്രധാന തെളിവ്. ഇൗ ആറുപേരുടെയും മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങളും ഇതിന് തെളിവാണെന്നും ആക്രമണം നടക്കുേമ്പാൾ ഇവർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഇവരെ ആക്രമണത്തിെൻറ വിഡിയോയിലും ഫോേട്ടായിലും കാണാനില്ലെന്നും പൊലീസ് അവകാശപ്പെട്ടു. അതേസമയം, മറ്റു ഒമ്പത് പ്രതികൾ വിചാരണ നേരിടുമെന്ന് പൊലീസ് വ്യക്തമാക്കി.
എന്നാൽ, ഇത് പൊലീസിെൻറ ചതിയാണെന്ന് ആക്രമിക്കപ്പെടുേമ്പാൾ പെഹ്ലുഖാെൻറ കൂടെയുണ്ടായിരുന്ന മകൻ ഇർശാദ് ഖാൻ പറഞ്ഞു. രാജസ്ഥാനിലെ ബി.ജെ.പിയുമായി ബന്ധമുള്ള തീവ്രഹിന്ദുത്വവാദികളായ പ്രതികളെ സംരക്ഷിക്കാൻ പിതാവിെൻറ മരണമൊഴി തെറ്റാണെന്ന് വരുത്തുകയാണ് പൊലീസ്. ഇവർ പരസ്പരം പേരുകൾ വിളിക്കുന്നത് ആക്രമിക്കപ്പെടുേമ്പാൾ താനും പിതാവും കേട്ടതാണ്. പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കും. പുനരന്വേഷണം ആവശ്യപ്പെടും. നീതി ലഭിക്കാൻ സുപ്രീംകോടതിവരെ പോരാടും -ഇർശാദ് പറഞ്ഞു. ഏഴുപേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. അതിൽ അഞ്ചുപേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.