ലോക്ഡൗൺ ലംഘനം; ഒരു മാസത്തിനുള്ളിൽ ഈ നഗരത്തിൽ നിന്ന് പിഴയായി പൊലീസ് ഈടാക്കിയത് 11 കോടി രൂപ
text_fieldsന്യൂഡൽഹി: ലോക്ഡൗൺ ലംഘിച്ചതിന് ഡൽഹി പൊലീസ് ഒരു മാസത്തിനുള്ളിൽ പൊതുജനങ്ങളിൽ നിന്ന് പിഴയായി ഈടാക്കിയത് 11.44 കോടിരൂപയെന്ന് കണക്കുകൾ. ഏപ്രിൽ 19 മുതൽ മെയ് 13 വരെ 114,483,827 രൂപയാണ് പിഴയായി ഈടാക്കിയത്.
ഈ കാലയളവിൽ 5,174 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിൽ 4536 പേരെയും അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, പൊതുയിടങ്ങളിൽ തുപ്പുക, അനധികൃതമായി ആളുകൾ ഒരുമിച്ചുകൂടിയതിനുമൊക്കെയാണ് നടപടി നേരിട്ടിരിക്കുന്നത്.
2,25,244 ചലാനുകളാണ് ഈ കാലയളവിൽ പൊലീസ് പിഴയീടാക്കാൻ ഉപയോഗിച്ചത്. അതിൽ 51,878 എണ്ണം മാസ്ക് ധരിക്കാത്തവർക്ക് നൽകിയതാണ്. സാമൂഹിക അകലം പാലിക്കാത്തതിന് 8,223. നിയമം ലംഘിച്ച് ആളുകളെ കൂട്ടിയതിന് 391 ചലാനുകളാണ് പൊലീസ് ഉപയോഗിച്ചിരിക്കുന്നത്.
പൊതുയിടങ്ങളിൽ തുപ്പിയതിന് 57 എണ്ണവും, ലഹരിവസ്തുക്കൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിച്ചതിന് 65 പേർക്കുമാണ് പിഴയിട്ടത്.
കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാൾ സർക്കാർ ഡൽഹിയിൽ ലോക്ഡൗൺ നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.