Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാദ പരാമർശം: രൂപ...

വിവാദ പരാമർശം: രൂപ ഗാംഗുലിക്കെതിരെ കേസ്​

text_fields
bookmark_border
വിവാദ പരാമർശം: രൂപ ഗാംഗുലിക്കെതിരെ കേസ്​
cancel

കൊൽകത്ത: ബംഗാളിൽ മുഖമന്ത്രി മമത ബാനർജിയുടെ പിന്തുണയില്ലാത്ത സ്​ത്രീകൾ ബലാത്സംഗത്തിനിരയാകുമെന്ന പരാമർശം നടത്തിയ ബി.ജെ.പി നേതാവ് രൂപ ഗാംഗുലിക്കെതിരെ കേസെടുത്തു. ‘‘പശ്ചിമബംഗാള്‍ സര്‍ക്കാരിനെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പിന്തുണക്കുന്നവര്‍ക്ക് അവരുടെ സഹോദരിയേയോ ഭാര്യയേയോ മമതയുടെ സംരക്ഷണമില്ലാതെ ബംഗാളിലേക്ക് അയക്കാന്‍ ധൈര്യമുണ്ടോ?  ബലാത്സംഗത്തിന് ഇരയാകാതെ അവര്‍  15 ദിവസത്തിനുള്ളില്‍ രക്ഷപ്പെടുകയാണെങ്കില്‍, അപ്പോള്‍ എന്നോടു പറയൂ’’– എന്നതായിരുന്നു രൂപ ഗാഗുലിയുടെ പ്രസ്​താവന. 

വിവാദ പ്രസ്​താവനക്കെതിരെ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകർ നൽകിയ ​പരാതിയിലാണ്​ പൊലീസ്​ രൂപക്കെതിരെ കേസെടുത്തിരിക്കുന്നത്​. ​വെള്ളിയാഴ്​ച വാര്‍ത്ത ഏജന്‍സിയോട്​ സംസാരിക്കുമ്പോഴായിരുന്നു രൂപയുടെ വിവാദ പ്രസ്താവന.

ആരെങ്കിലും സംരക്ഷിക്കാനില്ലാതെ ഒരു സ്ത്രീക്ക് ബംഗാളില്‍ ഒരു രാത്രിപോലും ഒറ്റക്ക്​ കഴിച്ചു കൂട്ടാന്‍ ആകില്ലെന്നും രൂപ പറഞ്ഞിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalMamata Banerjeetrinamool congressrupa gangulymalayalam news
News Summary - Police Complaint Against BJP's Roopa Ganguly For Controversial Rape Remark
Next Story