Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഗൻ മോഹൻ റെഡ്ഢിയുടെ...

ജഗൻ മോഹൻ റെഡ്ഢിയുടെ പോസ്റ്റർ കടിച്ചു കീറി; നായക്കെതിരെ പൊലീസിൽ പരാതി

text_fields
bookmark_border
Dog tear poster
cancel

ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ പോസ്റ്റർ കീറിയെന്ന് ആരോപിച്ച് നായക്കെതിരെ പൊലീസിൽ പരാതി. തെലുഗു ദേശം പാർട്ടി പ്രവർത്തകയായ ദസരി ഉദയശ്രീയാണ് നായക്കെതിരെ വിജയവാഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഒരു നായ ചുമരിലൊട്ടിച്ച പോസ്റ്റർ കടിച്ചു കീറി വലിച്ച് ചുമരിൽ നിന്ന് പറിച്ചു കളയുന്നതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. ഇത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഉദയശ്രീ പരാതിയിൽ പറയുന്നു.

അതിനാൽ നായക്കെതിരെയും നായയെ ഇതിന് പ്രേരിപ്പിച്ചവർക്കെതിരെയും വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ആന്ധ്ര പ്രദേശിൽ നായ പോലും ജഗൻമോഹൻ റെഡ്ഢിയെ അപമാനിക്കുകയാണെന്നും അവർ പരാതിയിൽ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jagan Mohan Reddy
News Summary - Police Complaint Against Dog For Tearing Down Jagan Reddy Poster
Next Story