ശ്രീനഗറില്‍ പൊലീസ് നിയന്ത്രണം
text_fieldsശ്രീനഗര്‍: ലാല്‍ചൗക്ക് നഗരത്തിലേക്കും യു.എന്‍ പ്രാദേശിക ഓഫിസിലേക്കും വിഘടനവാദികള്‍ ആഹ്വാനംചെയ്ത പ്രതിഷേധമാര്‍ച്ചിന്‍െറ പശ്ചാത്തലത്തില്‍ ശ്രീനഗറിന്‍െറ ചില ഭാഗങ്ങളില്‍ പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രണ്ടാം ദിവസവും തുടര്‍ന്നു. നഗരത്തിലേക്കുള്ള പ്രവേശനകവാടം അടച്ചിട്ട പൊലീസ് പലയിടത്തും ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഹുര്‍റിയത് കോണ്‍ഫറന്‍സ് നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മീര്‍വാഇസ് ഉമര്‍ ഫാറൂഖ്, ജെ.കെ.എല്‍.എഫ് മേധാവി യാസീന്‍ മാലിക് എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വിവിധ ഭാഗങ്ങളില്‍നിന്ന് ലാല്‍ചൗക്ക് നഗരത്തിലേക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം.
അതിനിടെ, യാസീന്‍ മാലികിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സയ്യിദ് അലിഷാ ഗീലാനി, മിര്‍വാഇസ് ഉമര്‍ ഫാറൂഖ്, ശാബിര്‍ ഷാ തുടങ്ങിയ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. സൊന്‍വാറിലെ യു.എന്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ ശേഷം നിവേദനം നല്‍കുമെന്ന് വിഘടനവാദി സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്‍റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരു, ജെ.കെ.എല്‍.എഫ് സ്ഥാപകന്‍ മഖ്ബൂല്‍ ഭട്ട് എന്നിവരുടെ ഭൗതികാവശിഷ്ടങ്ങള്‍ കശ്മീരിലത്തെിക്കാന്‍ കേന്ദ്ര സര്‍ക്കാറിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന ആവശ്യമാണ് യു.എന്‍ ഓഫിസില്‍ നല്‍കുന്ന നിവേദനത്തില്‍ ഉന്നയിക്കുന്നതെന്ന് വിഘടനവാദി നേതാക്കള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.